സീറ്റ് ചര്‍ച്ചകള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കും; സീറ്റുകള്‍ സ്വന്തം അക്കൗണ്ടില്‍ നിന്നും വിട്ടും നല്‍കും; തീരുമാനങ്ങള്‍ സിപിഎം സെക്രട്ടറിയെറ്റ് യോഗത്തില്‍

തിരുവനന്തപുരം: രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ച രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. മാര്‍ച്ച് പത്തിനു മുന്‍പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. സീറ്റ് വിഭജനത്തില്‍ വിട്ടുവീഴ്ചയ്ക്ക് സിപിഎം. തയ്യാറാകും. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം.

സിപിഎമ്മിന്റെ അക്കൗണ്ടിൽ നിന്നാകും സീറ്റുകൾ വിട്ടുനൽകുക. കഴിഞ്ഞതവണ സിപിഎം 92 സീറ്റിലും സിപിഐ 27 സീറ്റിലുമാണ് മത്സരിച്ചത്. സിപിഐയുടെ അക്കൗണ്ടിൽ നിന്ന് സീറ്റുകൾ വിട്ടുനൽകാനുള്ള സാധ്യത കുറവായിരിക്കും. പുതിയതായി വന്ന ഘടകകക്ഷികളായ കേരള കോൺഗ്രസ് എം 15 സീറ്റും എൽജെഡി 7 സീറ്റുമാണ് ചോദിച്ചിരിക്കുന്നത്.

ജില്ലാ കമ്മിറ്റി യോഗങ്ങള്‍ തിങ്കളാഴ്ച മുതല്‍ ചേരും. സംസ്ഥാനസമിതി അടുത്ത മാസം നാലിനും ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here