Saturday, June 10, 2023
- Advertisement -spot_img

ശബരിമല പ്രശ്നത്തില്‍ വീണ്ടും എതിര്‍പ്പുമായി എന്‍എസ്എസ്; സര്‍ക്കാര്‍ നിലപാട് വിശ്വാസികള്‍ക്ക് അനുകൂലമല്ല

കോട്ടയം: ശബരിമല വിശ്വാസ പ്രശ്നത്തില്‍ വീണ്ടും എതിര്‍പ്പുമായി എന്‍എസ്എസ്. എൻഎസ്എസി നെ വിമർശിച്ച കാനം രാജേന്ദ്രനെ അനുകൂലിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനക്കെതിരെയാണ് എന്‍എസ്എസ് രംഗത്തുവന്നത്. എൻ.എസ്.എസ് നിലപാടുകളെ പരോക്ഷമായി വിമർശിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ആരോപിച്ചു.

വിശ്വാസികൾക്ക് അനുകൂലമായ ഒരു നിലപാടും ഇതുവരെ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ല. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ വ്യക്തവും സത്യസന്ധവുമായ നിലപാട് ഉണ്ടായിരുന്നെങ്കിൽ നേതാക്കൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാകില്ലായിരുന്നെന്നും എന്‍സ്എസ് കുറ്റപ്പെടുത്തുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article