Thursday, March 23, 2023
- Advertisement -spot_img

അടഞ്ഞു കിടക്കാന്‍ തുടങ്ങിയത് കഴിഞ്ഞ മാര്‍ച്ച് മുതല്‍; കോവിഡ് കാരണം വഴിയാധാരമായത് ടൂറിസത്തെ ആശ്രയിക്കുന്ന ആയിരങ്ങള്‍; സഞ്ചാരികളുടെ പറുദീസ വീണ്ടും തുറന്നു; ഊട്ടിയ്ക്ക് ഇനി ടൂറിസത്തിന്റെ നാളുകള്‍

ഊട്ടി: സഞ്ചാരികളുടെ പറുദീസയാണ് ഊട്ടി. കോവിഡ് കാരണം അടച്ചിട്ടിരുന്ന ഊട്ടിയിലെ യിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നു. എട്ടുമാസത്തെ കാത്തിരിപ്പിനുശേഷമാണ് ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നുകൊടുക്കുന്നത്. കോവിഡ് കാരണം ആയിരക്കണക്കിനുപേർ വരുമാനമില്ലാതെ പെരുവഴിയിലായിരുന്നു. വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് കഴിയുന്നവരുടെ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ടാണ് കോവിഡിന്റെ വരവ്.

മാർച്ച്‌ അവസാനം ഇവിടത്തെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചിരുന്നു. ഊട്ടി വീണ്ടും സജീവമായതോടെ ഏറെ സന്തോഷിക്കുക സഞ്ചാരികളാണ്. ഊട്ടിയിലെ ഹോട്ടൽ, റിസോർട്ട്, കോട്ടേജ്, ലോഡ്ജ്, ട്രാവൽസ്, ഗൈഡ് എന്നുവേണ്ട വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് കഴിയുന്ന എല്ലാവിഭാഗവും സന്തോഷത്തിലാണ്.

ഊട്ടി ബോട്ട് ഹൗസ്, ദോഡബെട്ട, ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയോട് ചേർന്നുകിടക്കുന്ന പൈക്കര തടാകം, വെള്ളച്ചാട്ടം, പൈൻ ഫോറസ്റ്റ്, ഒൻപതാം മൈൽ, കൂനൂരിലെ ഡോൾഫിൻ നോസ് തുടങ്ങിയ എല്ലാ സഞ്ചാരകേന്ദ്രങ്ങളും സജീവമാവുകയാണ്. വർഷന്തോറും 30 ലക്ഷത്തിൽക്കൂടുതൽ സഞ്ചാരികളാണ് ഊട്ടിയിൽ എത്തുന്നത്

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article