ന്യൂഡൽഹി: പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെ(പബ്ലിക് അഫയേഴ്‌സ്), അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം(കല) തുടങ്ങി ഏഴുപേര്‍ക്ക് പദ്മവിഭൂഷണ്‍.മലയാളി ഗായിക കെ.എസ്. ചിത്രയ്ക്ക് ഉൾപ്പെടെ 10 പേർക്കാണ് പത്മഭൂഷൻ. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉള്‍പ്പെടെ അഞ്ച് മലയാളികളാണ് പത്മശ്രീ പുരസ്കാരത്തിന് അർഹരായത്. ആകെ 102 പേർ. കായിക താരം പി.ടി.ഉഷയുടെ പരിശീലകനായിരുന്ന ഒ.എം.നമ്പ്യാർ (കായികം), ബാലൻ പുതേരി (സാഹിത്യം) കെ.കെ.രാമചന്ദ്ര പുലവർ (കല), ഡോ. ധനഞ്ജയ് ദിവാകർ (മെഡിസിൻ) എന്നിവരാണ് പത്മശ്രീ പുരസ്കാരത്തിന് അർഹരായ മറ്റു മലയാളികൾ.
പത്മവിഭൂഷൻ നേടിയവർ:
1. ഷിൻസോ ആബെ
2. എസ്.ബി.ബാലസുബ്രഹ്മണ്യം (മരണാനന്തരം)
3. ഡോ.ബി.എം. ഹെഗ്ഡെ
4. നരിന്ദർ സിങ് കാപാനി (മരണാനന്തരം)
5. മൗലാനാ വാഹിദുദ്ദിൻ ഖാൻ
6. ബി.ബി.ലാൽ
7. സുദർശൻ സാഹു
പത്മഭൂഷൻ നേടിയവർ:
1. കെ.എസ്. ചിത്ര
2. തരുൺ ഗൊഗോയി (മരണാനന്തരം)
3. ചന്ദ്രശേഖര കമ്പാർ
4. സുമിത്ര മഹാജൻ
5. നൃപേന്ദ്ര മിശ്ര
6. രാം വിലാസ് പാസ്വാൻ (മരണാനന്തരം)
7. കേശുഭായ് പട്ടേൽ (മരണാനന്തരം)
8. കൽബെ സാദിഖ് (മരണാനന്തരം)
9. രജനികാന്ത് ദേവിദാസ് ഷ്റോഫ്
10. തർലോച്ചൻ സിങ്