Saturday, June 10, 2023
- Advertisement -spot_img

പെട്രോള്‍ വില പിന്നെയും കൂട്ടി; തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 92 കൊച്ചിയില്‍ 90; വില കൂടുന്നത് തുടര്‍ച്ചയായി പന്ത്രണ്ടാം ദിവസം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 31 പൈസയും, ഡീസലിന് 34 പൈസയുമാണ് വർദ്ധിപ്പിച്ചത്. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്ധന വില വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 92.07 രൂപയും, ഡീസലിന് 86.60 രൂപയുമാണ് ഇന്നത്തെ വില.കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 90.36 രൂപയും, ഡീസലിന് 85.05 രൂപയുമായി.

10 ദിവസത്തിനിടെ പെട്രോളിന് 2.9രൂപയും, ഡീസലിന് 3.31 രൂപയുമാണ് കൂട്ടിയത്.അതേസമയം രാജസ്ഥാന് പിന്നാലെ മദ്ധ്യപ്രദേശിലും പെട്രോൾ വില 100 രൂപ കടന്നു. ഇവിടങ്ങളിൽ സംസ്ഥാന വില്പന നികുതി താരതമ്യേന കൂടുതലായതാണ് കാരണം. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ പെട്രോളിന് 100.13 രൂപയും മദ്ധ്യപ്രദേശിലെ അനുപ്പൂരിൽ 100.25 രൂപയുമാണ് വില.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article