Home News Exclusive ആറ്റിങ്ങല്‍ പൊലീസ് അതിക്രമത്തിന്നെതിരെ ബാര്‍ അസോസിയേഷന്‍ പ്രമേയം; ബാർ കൌണ്‍സില്‍ മുഖ്യമന്ത്രിയെ കാണും

ആറ്റിങ്ങല്‍ പൊലീസ് അതിക്രമത്തിന്നെതിരെ ബാര്‍ അസോസിയേഷന്‍ പ്രമേയം; ബാർ കൌണ്‍സില്‍ മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: അഭിഭാഷകർക്കെതിരെ പൊലീസ് അതിക്രമം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ട്രിവാൻഡ്രം ബാർ അസോസിയേഷൻ ഭരണസമിതി അടിയന്തിരമായി പ്രമേയം പാസാക്കി. അഭിഭാഷകര്‍ക്ക് നേരെ ആറ്റിങ്ങല്‍ പൊലീസ് നടത്തിയ അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ ചേര്‍ന്ന ബാര്‍ അസോസിയേഷന്‍ യോഗം പ്രമേയം പാസാക്കിയത്.

ആറ്റിങ്ങല്‍ പൊലീസ് അതിക്രമത്തിന്നെതിരെ കേരള ബാർ കൗൺസിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കണമെന്നും കുറ്റക്കാരായ പോലീസുകാർക്കെതിരെ സസ്പെൻഷൻ നടപടി ഉണ്ടാകണമെന്നും നടപടി വന്നില്ലെങ്കില്‍ ശക്തമായ സമരപരിപാടികൾ ബാർ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തണമെന്നും ബാർ അസോസിയേഷൻ പ്രസിഡനറും ബാർ കൗൺസിൽ അംഗവുമായ ആനയറ ഷാജി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് അടിയന്തിര പ്രമേയം പാസാക്കാനും മുഖ്യമന്ത്രിയെ നേരിൽ കണ്ട് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനും ബാര്‍ കൌണ്‍സില്‍ തീരുമാനിച്ചത്.

പോലീസ് അതിക്രമത്തിൽ നടപടിയെടുക്കുന്നതിൽ എജി അധ്യക്ഷനായുള്ള സമിതി യോഗം വിളിച്ചു ചേർക്കാന്‍ ശുപാര്‍ശ ചെയ്യാനും പോലീസ് അതിക്രമങ്ങള്‍ക്ക് എതിരെ ജില്ലാ അടിസ്ഥാനത്തിൽ സമിതി രൂപീകരിക്കാനും കുറ്റക്കാരായ പോലീസുകാർക്കെതിരെ സസ്പെൻഷൻ ഉള്‍പ്പെടെ നടപടികൾ സ്വീകരിക്കുന്നതിലേക്ക് ശുപാർശ ചെയ്യാനും കേരള ബാർ കൗൺസിൽ യോഗം ഏകകണ്ഠേന തീരുമാനിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here