കൊച്ചി: മമ്മൂട്ടിയ്ക്ക് സിനിമയില്‍ നിന്നും പല തിക്താനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. വെളിപ്പെടുത്തുന്നത് എംഎല്‍എ പുരുഷന്‍ കടലുണ്ടി. . പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മമ്മൂട്ടിയ്ക്ക് പണിഞ്ഞപ്പോള്‍ പിന്നീട് മമ്മൂട്ടി അതിനു മധുര പ്രതികാരവും ചെയ്തു സുല്‍ഫത്തുമായിട്ടുള്ള വിവാഹം കഴിഞ്ഞ് ഏഴാമത്തെ ദിവസം തന്നെ അഭിനയിക്കാന്‍ മമ്മൂട്ടി സെറ്റില്‍ എത്തി. അന്ന് സിനിമയുടെ സെറ്റില്‍ നിന്നും ഭാര്യയെ വിളിക്കാന്‍ മമ്മൂട്ടിയ്ക്ക് സാധിക്കാതെ വന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സമ്മതിക്കാത്തത് കൊണ്ടായിരുന്നു. ഇത്. ഹരിഹരന്‍ സാറിന്റെ കൈയില്‍ കിട്ടിയതോടെ രക്ഷപ്പെട്ടു. എംടി യുടെ സ്‌ക്രീപ്റ്റും കഥാപാത്രങ്ങളുമായിരുന്നു പിന്നീട് മമ്മൂട്ടിയ്ക്ക് രക്ഷയായത്.
ഞങ്ങള്‍ താമസിച്ചിരുന്നത് തൃശൂരിലെ ഒരു ടൂറിസ്റ്റ് ഹോമിലായിരുന്നു. അന്ന് മൊബൈല്‍ ഫോണില്ല. ഒന്ന് ഫോണ്‍ ചെയ്യണമെങ്കില്‍ വലിയ പ്രയാസമാണ്. മമ്മൂട്ടി കല്യാണം കഴിഞ്ഞിട്ട് ഏഴാമത്തെ ദിവസമാണ് സെറ്റിലെത്തുന്നത്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അങ്ങനെയൊന്നും ഫോണ്‍ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് വിലക്കി. മമ്മൂട്ടി തിരിച്ചൊന്നും പറഞ്ഞില്ല. അന്നും മമ്മൂട്ടി നല്ല ഗൗരവ്വവും പേഴ്‌സണാലിറ്റിയും ഉള്ള ആളാണ്.
എംടി സാറിന് മമ്മൂട്ടിയോട് ഭയങ്കര സ്‌നേഹവും ലാളനയുമൊക്കെയായിരുന്നു. പിന്നെ മദ്രാസില്‍ പോസ്റ്റ് പ്രൊഡക്ഷനും മറ്റുമൊക്കെയായി തിരക്കിലായി ഞങ്ങള്‍. ആ സമയത്ത് ബാലന്‍ കെ നായരൊക്കെ തിളങ്ങി നില്‍ക്കുന്ന സമയമാണ്. ആ വര്‍ക്ക് കഴിയുമ്പോഴെക്കും ഹൈദരബാദില്‍ മമ്മൂട്ടി എത്തണം. അതിന് വേണ്ടി ഫോണ്‍ ചെയ്തു. ഇതേ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്നു. അപ്പോള്‍ മമ്മൂട്ടി നല്ല ഫോമിലേക്ക് എത്തി കഴിഞ്ഞു. രണ്ട് ദിവസം കഴിഞ്ഞിട്ടേ വരാന്‍ കഴിയുകയുള്ളുവെന്നാണ് മമ്മൂട്ടി പറയുന്നത്.
എത്ര രൂപയുടെ നഷ്ടമായിരിക്കും അവിടെ ഉണ്ടാവുക. അപ്പോള്‍ ഞാന്‍ മമ്മൂട്ടിയോട് ചോദിച്ച് പഴയ പ്രതികാരമാണോന്ന്. അല്ല, ഇത് മനുഷ്യരെ പഠിപ്പിക്കാനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോരുത്തര്‍ക്കും അതാത് സമയത്തുണ്ടാവുന്ന വിഷമം മനസിലാവണം. അതിന് ശേഷം ഏഴാമത്തെ ദിവസമാണ് മമ്മൂട്ടി പടത്തില്‍ അഭിനയിക്കാന്‍ വരുന്നത്.