കക്കാടംപൊയില്‍ പാർക്ക് പൂട്ടിയിട്ടും ഒന്നും സംഭവിച്ചില്ല; ആഫ്രിക്കയിലെ സ്വര്‍ണ്ണ ഖനനം മകനെ ഏല്‍പ്പിക്കുമെന്നും പി.വി.അന്‍വര്‍

0
176

കൊച്ചി: കക്കാടംപൊയിലെ പാർക്ക് പൂട്ടിയതിൽ തനിക്കൊന്നും സംഭവിച്ചില്ലെന്ന് പി.വി.അന്‍വര്‍. ആഫ്രിക്കയില്‍ സ്വര്‍ണ്ണഖനനത്തിനു പോയ ശേഷം തിരിച്ചെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അന്‍വര്‍. ജനങ്ങളുടെ മനസിൽ ജീവിക്കുന്ന വ്യക്തിയാണ്താന്‍. . തന്റെ അസാന്നിധ്യം ജനം ഉള്‍ക്കൊള്ളും. വിവാദങ്ങളെ ജനം തള്ളും. സിപിഎം നേതാക്കളുടെ സമ്മതത്തോട് കൂടിയാണ് ആഫ്രിക്കയിൽ പോയത്.

ആര്യാടന്‍മാരും പി.കെ.ബഷീറും വി.വി. പ്രകാശുമാണ് തന്നെ തകർക്കാൻ ശ്രമിക്കുന്നത്. എന്നാൽ, ഒരുപാട് കുടുംബങ്ങളെ അത് ബാധിച്ചു. തനിക്കെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥ സിപിഎമ്മിനറിയാം. ഇടതുപക്ഷത്തെ തകർക്കാൻ ശ്രമിക്കുന്നവരാണ് തന്റെ ശത്രു, സർക്കാരിന്റെ ഭരണനേട്ടം പറഞ്ഞ് വോട്ടുപിടിക്കും.

താന്‍ കള്ളക്കടത്ത് നടത്തി മുങ്ങിയതല്ല. എന്റെ ജീവിതസാഹചര്യം പാര്‍ട്ടിക്കറിയാം. ഉത്തരവാദിത്തപ്പെട്ടവരെ കൃത്യമായി അറിയിച്ചശേഷമാണ് പോയത്. . ആഫ്രിക്കയിലെ കച്ചവടം മകനെ ഏൽപ്പിക്കാനാണ് പദ്ധതിയെന്നും അൻവർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here