Thursday, March 23, 2023
- Advertisement -spot_img

എന്‍സിപി ഇടതുമുന്നണിയില്‍ തന്നെ തുടര്‍ന്നേക്കും; കടുത്ത തീരുമാനത്തില്‍ നിന്നും പിന്‍വലിഞ്ഞ് എന്‍സിപി ദേശീയ നേതൃത്വം; മാണി സി കാപ്പൻ യുഡിഎഫിലേക്ക്

തിരുവനന്തപുരം: എൻസിപി ഇടതുമുന്നണിയിൽ തന്നെ തുടരുമെന്നാണ് സൂചന. കോൺഗ്രസ് ഇതര പ്രതിപക്ഷ ചേരി ഉയർന്നു വരുന്ന സാഹചര്യത്തില്‍ മുന്നണി വിടേണ്ടന്ന തീരുമാനത്തിലേക്ക് എന്‍സിപി എത്തിയതായാണ് സൂചനകള്‍. ണി. മാണി സി കാപ്പൻ ഞായറാഴ്ച യുഡിഎഫിൽ ചേർന്നേക്കും. അതേസമയം പാലാ സീറ്റ് മാണി സി.കാപ്പന്‍ എംഎൽഎക്ക് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കാപ്പൻ തനിച്ചുവന്നാലും എൻസിപി ഒന്നിച്ചുവന്നാലും യുഡിഎഫ് സ്വീകരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

പാലാ സീറ്റിനെ ചൊല്ലി എൻസിപിയിൽ ഉടലെടുത്ത തർക്കം ക്ലൈമാക്സിലേക്കെത്തുമ്പോൾ ഇടതു മുന്നണിക്ക് തന്നെ നേട്ടമെന്നാണ് സൂചന. പാലാ സീറ്റ്‌ നൽകാത്തത് അനീതി ആണെന്ന് ദേശീയ നേതൃത്വം വിലയിരുത്തിയെങ്കിലും ദേശീയ തലത്തിലെ വിശാല സാഹചര്യമാണ് മുന്നണി മാറ്റത്തിൽനിന്ന് പാർട്ടിയെ പിന്നോട്ട് വലിക്കുന്നത്.

സിപിഎം ഉൾപ്പെടെ ദേശീയ തലത്തിൽ കോൺഗ്രസ്‌ ഇതര പ്രതിപക്ഷ ചേരി ശക്തിപ്പെടുമ്പോൾ ശരദ് പവാറിനെ ഉയർത്തിക്കാട്ടുന്നതിൽ സിപിഎമ്മും മുഖ്യ പങ്കാളിയാണ്. യുഡിഎഫിലേക്ക് പോകുന്നതിൽ ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന് അനുകൂല നിലപാടാണ് എന്നും സൂചനയുണ്ട്. ഞായറാഴ്ച പാലായിൽ ഐശ്വര്യ കേരള യാത്ര വേദിയിൽ എത്തുന്ന മാണി സി.കാപ്പനെ ആഘോഷപൂർവം സ്വീകരിക്കാനാണ് യുഡിഎഫ് നീക്കം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article