തിരുവനന്തപുരം: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്.നായരുടെ പരാതിയില്‍ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് കാണിച്ച വ്യഗ്രതയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേരള പോലീസിനും ബിഗ് സല്യുട്ട് നല്‍കുന്നതായി ജെഎസ്എസ് അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍.
സോളാര്‍ കേസ് വന്ന ശേഷം വിവാദ നായികയായി തുടരുന്ന സരിത ആക്ഷേപം ചൊരിഞ്ഞത് ഒട്ടു വളരെ നേതാക്കള്‍ക്ക് നേരെയാണ്. ഇതേ സരിതയുടെ ഒരു പരാതി വന്നപ്പോള്‍ അത് അന്വേഷിക്കുക പോലും ചെയ്യാനുള്ള സമയം എടുക്കാതെ നിമിഷങ്ങള്‍ക്ക് അകമാണ് മറ്റൊരു കേസില്‍ ചോദ്യം ചെയ്യവേ സരിതയുടെ പരാതിയില്‍ ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കിയ കോടതി ജോര്‍ജിന് ജാമ്യം നല്‍കുകയും ചെയ്തു.
നീതി നടപ്പിലാക്കാന്‍ മുഖ്യമന്ത്രിയും പോലീസും കാട്ടിയ ഈ അതിവ്യഗ്രതയെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ഇതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന് ബിഗ് സല്യൂട്ട് തന്നെ നല്‍കണമെന്ന് എ.വി.താമരാക്ഷന്‍ പറഞ്ഞു.