പാലക്കാട്ടെ ഗവ. എംജിഎച്ച്എസ് സ്കൂളിന് റവന്യു വകുപ്പ് ഭൂമി നല്‍കും; നടപടി സ്കൂളിന്റെ സ്ഥലപരിമിതി കണക്കിലെടുത്തെന്ന് മന്ത്രി കെ.രാജന്‍

തിരുവനന്തപുരം: പാലക്കാട്ടെ ഗവൺമെൻറ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന് റവന്യു വകുപ്പിൻ്റെ കൈവശമുള്ള 35 സെന്റ്‌ ഭൂമി  വിട്ടു നൽകാൻ തീരുമാനമായതായിനിയമസഭയില്‍ റവന്യു മന്ത്രി കെ.രാജന്‍. ഷാഫി പറമ്പിൽ എം.എൽ.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടി പറയുകയായിരുന്നു മന്ത്രി.

4000ത്തിലേറെ വിദ്യാർത്ഥിനികൾ പഠിക്കുന്ന ഈ സ്കൂളിൽ  സ്ഥലപരിമിതി മൂലം   യു.പി. വിഭാഗം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് നടക്കുന്നത്.  അതിനാൽ, പാലക്കാട് ഗവ.മോഡൽ എൽ.പി.സ്കൂളിനോട് ചേർന്ന് കിടക്കുന്ന റവന്യൂ പുറമ്പോക്ക് ഭൂമിയിൽ നിന്നും ഭൂമി വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിനുള്ള അപേക്ഷ സർക്കാർ  അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. 

രണ്ട് വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റത്തിനുള്ള നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി പ്രസ്തുത സ്ഥലത്തിൻ്റെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിക്കൊണ്ട് വിദ്യാഭ്യാസ വകുപ്പിന് ഭൂമി കൈമാറുന്നതിന് ആവശ്യമായ നടപടികൾ നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here