കൊച്ചി: എറണാകുളം ലോക്ക് ഡൌണിലേക്ക്. കൊവിഡ് വ്യാപനത്തിന്റെ തോത് കൂടിയതോടെയാണ് എറണാകുളം ലോക്ക് ഡൌണിലേക്ക് മാറ്റാന്‍ തീരുമാനമായത്. നാളെ ആര്‍ മുതല്‍ ലോക് ഡൗണ്‍ നിയന്ത്രങ്ങള്‍ നടപ്പിലാകും. ജില്ലയില്‍ അതിതീവ്രവ്യാപനമാണ്. ആകെയുള്ള 82 പഞ്ചായത്തുകളില്‍ എഴുപത്തിനാലിലും അതിതീവ്രരോഗവ്യാപനമാണ്. മുന്‍സിപ്പാലിറ്റികളിലേയും, കൊച്ചി കോര്‍പ്പറേഷനിലേയും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും ഇവിടങ്ങില്‍ ലോക്്ഡൗണ്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച തീരുമാനം വരുന്നത്. .
രോഗ വ്യാപനം ചെറുക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങളാണ് ജില്ലയില്‍ നാളെ മുതല്‍ നടപ്പാക്കുന്നത്. നിലവില്‍ ടിപിആര്‍ നിരക്ക് 25 ശതമാനത്തിന് മുകളിലായ 74 പഞ്ചായത്തുകള്‍ പൂര്‍ണമായും അടയ്ക്കും. ജില്ലയില്‍ 6558 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു ജില്ലയിലെ ഏറ്റവും ഉയര്ന്ന പ്രതിദിന കണക്കാണ് ഇന്ന് ജില്ലയിലേത്.
6558 പേര്‍ കൂടി പോസിറ്റീവായതോടെ കോവിഡ് സ്ഥിരീകരിച്ച് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 58, 378 ആയി. കൊച്ചി കോര്‍പ്പറേഷനിലെ ആറ്, 33, 56 വാര്‍ഡുകള്‍ കൂടി കണ്ടെയ്്ന്‍മെന്റ് സോണാക്കി. 24,708 പേരില്‍ പരിശോധന നടത്തിയപ്പോഴാണ് 6558 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മണീട്, കുട്ടമ്പുഴ, ഇലഞ്ഞി, ചോറ്റാനിക്കര, എടക്കാട്ടുവയല്‍, വടവുകോട്, ആരക്കുഴ, കിഴക്കമ്പലം ഒഴികെയുള്ള പഞ്ചായത്തുകളില്‍ ടിപിആര്‍ 25ന് മുകളിലാണ്.