ന്യൂഡല്‍ഹി: കൊവിഡ് ദുരന്തത്തില്‍ ഇന്ത്യ വീര്‍പ്പുമുട്ടുന്നു. 24 മണിക്കൂറിനിടെ 3,780 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചെറിയ ഇടവേളയ്‍ക്ക് ശേഷമാണ് പ്രതിദിന മരണസംഖ്യ കുത്തനെ ഉയര്‍ന്നത്. ഒരുദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ഉത്തരാഖണ്ഡില്‍ റൂര്‍ക്കിയില്‍ സ്വകാര്യ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ അഞ്ചു കോവിഡ് രോഗികള്‍ മരിച്ചു. 24 മണിക്കൂറിനിലെ 3.86 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ അഞ്ചുരോഗികള്‍ മരിച്ചു. ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിക്കുന്നത് കൂട്ടക്കൊലയ്‍ക്ക് സമാനമാണെന്നും അലഹാബാദ് ഹൈക്കോടതി കുറ്റപ്പെടുത്തി.
24 മണിക്കൂറിനിടെ 3780 പേര്‍ മരിച്ചതോടെ ആകെ മരണം 2,26,188 ആയി ഉയര്‍ന്നു. 3,82,315 പേര്‍ക്ക് കൂടി രോഗം ബാധിച്ചപ്പോള്‍ 3,38,439 പേര്‍ക്ക് രോഗം ഭേദമായത് ആശ്വാസമായി. ചികില്‍സയിലുള്ളവരുടെ എണ്ണം 34,87,229 ആയി ഉയര്‍ന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 24.8 ശതമാനത്തിലെത്തി നില്‍ക്കുകയാണ്. . അരമണിക്കൂറോളം ഓക്സിജന്‍ വിതരണം തടസപ്പെട്ടിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിക്കുന്നത് കൂട്ടക്കൊലയ്‍ക്ക് സമാനമാണെന്നും ഉത്തരവാദികളായവര്‍ ക്രിമിനല്‍ കുറ്റമാണ് നടത്തിയിട്ടുള്ളതെന്നും അലഹാബാദ് ഹൈക്കോടതി വിമര്‍ശിച്ചു.
ഉത്തര്‍പ്രദേശിലെ മീററ്റിലും ലക്നൗവിലും കോവിഡ് രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചതായുള്ള റിപ്പോര്‍ട്ടുകളിലാണ് കോടതി സ്വമേധയാ കേസെടുത്തത്. മൈസൂരുവിനടുത്ത് ചാമരാജനഗറില്‍ ഓക്സിജന്‍ കിട്ടാതെ 22 രോഗികള്‍ മരിച്ചതില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് കര്‍ണാടക ഹൈക്കോടതിയും ഉത്തരവിട്ടുണ്ട്.