തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പ്രതിസന്ധിയില്‍ ആഴ്ന്നിരിക്കെ ആര്യാടന്‍ മുഹമ്മദിന്‍റെ വീട്ടില്‍ എ ഗ്രൂപ്പ് രഹസ്യയോഗം. ഉമ്മന്‍ ചാണ്ടി, ബെന്നി ബെഹനാന്‍, കെ.ബാബു, എം.എം. ഹസന്‍ എന്നിവര്‍ പങ്കെടുത്തു. പ്രതിപക്ഷ നേതൃസ്ഥാനം, കെപിസിസി അധ്യക്ഷ സ്ഥാനം എന്നിവയാണ് ചര്‍ച്ച എന്നാണ് സൂചന. എന്നാല്‍ വാര്‍ത്ത വെളിയില്‍ വന്നപ്പോള്‍ എ ഗ്രൂപ്പ് യോഗം ചേര്‍ന്ന വാര്‍ത്ത നിഷേധിച്ചു ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ടില്ലെന്ന് എം.എം. ഹസനും കെ. ബാബുവും പ്രതികരിച്ചു.
അതേസമയം, കോണ്‍ഗ്രസില്‍ തിരക്കിട്ട് നേതൃമാറ്റം വേണ്ടെന്ന് കെ. സുധാകരന്‍. ആലോചിച്ച് ബുദ്ധിപൂര്‍വം തീരുമാനമെടുക്കണം. ഹൈക്കമാന്‍ഡിന്‍റെ തീരുമാനം എല്ലാവരും ഉള്‍കൊള്ളമെന്നും സുധാകരന്‍ പറഞ്ഞു. നേമത്തെ വെല്ലുവിളിയേറ്റെടുക്കാന്‍ കോണ്‍ഗ്രസില്‍ മറ്റാരും തയ്യാറായില്ലെന്ന് കെ.മുരളീധരനും ആരോപിച്ചു. ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് യു.ഡി.എഫാണ്. ബി.െജ.പിയുടെ വോട്ട് കുറഞ്ഞതില്‍ മുഖ്യമന്ത്രിക്കാണ് ദുഃഖമെന്നും മുരളീധരന്‍ ആരോപിച്ചു.