കോഴിക്കോട് ജില്ല ആര്‍ക്കൊപ്പം; വടകരയില്‍ രമ വിജയിക്കുമോ? ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവ്വേ ഫലങ്ങള്‍ ഇങ്ങനെ:

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ആര്‍ക്കൊപ്പം. ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവ്വേ ഫലങ്ങള്‍ വിലയിരുത്തുന്നത് ഇങ്ങനെ: വയനാട്ടിൽ ഇടതും വലതും ഒപ്പത്തിനൊപ്പമാണെങ്കിലും കണ്ണൂർ നൽകുന്ന ഉറച്ച പിന്തുണയാണ് ഇടതിന്‍റെ കരുത്ത്. കൽപ്പറ്റയും പ്രവചനാതീതം. എം വി ശ്രേയാംസ്കുമാറിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിൽ വിജയം ആ‍ർക്കെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ലെന്ന് പോസ്റ്റ് പോൾ സർവ്വേ പറയുന്നത്. എന്നാല്‍ കോഴിക്കോട് സ്ഥിതി വ്യത്യസ്തമാണ്. കോഴിക്കോട് സൗത്തിൽ മത്സരം പ്രവചനാതീതമെന്ന് സർവ്വേ ഫലം. യുഡിഎഫ് സ്ഥാനാർത്ഥി നൂർബിന റഷീദിന് നേരിയ മുൻതൂക്കമുണ്ടെങ്കിലും വിജയം ഉറപ്പിച്ച് പറയാനാകില്ല. കോഴിക്കോട് നോ‍ർത്തിൽ എൽഡിഎഫ് തന്നെയാണ്. എലത്തൂരിൽ ശശീന്ദ്രൻ തന്നെ; പേരാമ്പ്രയിൽ ടി പി രാമകൃഷ്ണൻവിജയിക്കും എന്ന് സര്‍വേ സൂചന നല്‍കുന്നു. . ബാലുശ്ശേരിയിൽ സച്ചിൻ ദേവ് ജയിക്കുമെന്നാണ് സർവ്വേ പ്രവചനം. ധർമ്മജൻ ബോൾഗാട്ടി ഉയർത്തിയ വെല്ലുവിളി എസ്എഫ്ഐ നേതാവ് അതിജീവിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവ്വേ പ്രവചിക്കുന്നു. കൊയിലാണ്ടി ഇടതിനൊപ്പം തന്നെ. കാനത്തിൽ ജമീല ജയിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. നാദാപുരത്തും മത്സരം കടുക്കും. ഇകെ വിജയനും കെ പ്രവീൺ കുമാറും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് പ്രവചനം. കുറ്റ്യാടിയിൽ യുഡിഎഫിന് മുൻതൂക്കം. കുറ്റ്യാടിയിൽ യുഡിഎഫിന് മുൻതൂക്കമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവ്വെ പ്രവചിക്കുന്നു. അണികൾ നിരത്തിലിറങ്ങി പ്രകടനം വിളിച്ച് സ്ഥാനാർത്ഥിയാക്കിയ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ രണ്ടാം സ്ഥാനത്തേക്ക് പിന്തളപ്പെട്ടാൻ സാധ്യത. പാറക്കൽ അബ്ദുള്ള ഇത്തവണയും ജയിക്കുമെന്നാണ് പ്രവചനം. വടകരയിൽ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് നടക്കുന്നത്. കെ കെ രമയും മനയത്ത് ചന്ദ്രനും തമ്മിൽ കടുത്ത മത്സരമാണ് വടകരയിൽ നടക്കുന്നത്. നേരിയ മുൻതൂക്കം മാത്രമാണ് മനയത്ത് ചന്ദ്രന് സർവ്വേ പ്രവചിക്കുന്നത്.

സുൽത്താൻ ബത്തേരിയിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മാനന്തവാടിയിൽ മുൻതൂക്കം ഒ ആർ കേളുവിനെ പോസ്റ്റ് പോൾ സർവ്വേ വിരല്‍ ചൂണ്ടുന്നു. . മുൻ മന്ത്രി പി കെ ജയലക്ഷ്മിക്ക് മണ്ഡലം തിരിച്ചു പിടിക്കാനാകില്ലെന്നാണ് പ്രവചനം. തലശ്ശേരിയിൽ ഷംസീർ കോട്ട കാക്കുമെന്നാണ് പോസ്റ്റ് പോൾ സർവ്വേ ഫലം പ്രവചിക്കുന്നത്. ആവേശപ്പോരാട്ടം നടന്ന കൂത്തുപറമ്പിൽ പോസ്റ്റ് പോളിലും അനിശ്ചിതത്വം തുടരുന്നു. എൽജെഡിയുടെ കെ.പി.മോഹനനും മുസ്ലീംലീഗിൻ്റെ പി.കെ.അബ്ദുള്ളയും മുഖാമുഖം വന്ന കൂത്തുപറമ്പിൽ ആർക്കാണ് മുൻതൂക്കം എന്ന് കൃത്യമായി പ്രവചിക്കാൻ സാധിക്കത്ത വണ്ണം അതിശക്തമായ മത്സരം നടന്നു വെന്നു സർവേ പ്രവചിക്കുന്നു. മട്ടന്നൂരിൽ കെ കെ ശൈലജയ്ക്ക് ജയം പ്രവചിക്കുന്ന സര്‍വേ പേരാവൂരിൽ സക്കീർ ഹുസൈൻ അട്ടിമറി വിജയം നേടിയേക്കുമെന്നു പ്രവചിക്കുന്നു. . സണ്ണി ജോസഫ് രണ്ടാം സ്ഥാനത്തേക്ക് പോകുമെന്നാണ് പ്രവചനം.

ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവേ പ്രകാരം കാസര്‍കോട് ജില്ലയിൽ രണ്ട് മുതൽ മൂന്ന് സീറ്റ് വരെ ഇടതുമുന്നണി നേടും. ഒന്ന് മുതൽ രണ്ട് സീറ്റ് വരെ യുഡിഎഫും ഒന്ന് മുതൽ രണ്ട് സീറ്റ് വരെ ബിജെപിയും നേടും. മഞ്ചേശ്വരത്ത് ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ യുഡിഎഫ് മുന്നിൽ. ലീഗിന്റെ എ കെ എം അഷ്‌റഫ് വിജയിക്കുവാനാണ് സാധ്യത. കെ സുരേന്ദ്രൻ ശക്തമായ മത്സരം കാഴ്ച വച്ചു. ഇടത് സ്ഥാനാർത്ഥി മൂന്നാമതാകാൻ സാധ്യതയാണ് സർവ്വേ പ്രവചിക്കുന്നത്. കാസര്‍കോട് യുഡിഎഫിനു സാധ്യത. ഉദുമയില്‍ ഇഞ്ചോടിഞ്ചു പോരാട്ടം.. ബാലകൃഷ്ണൻ പെരിയയും സി എച്ച് കുഞ്ഞമ്പവും തമ്മിലാണ് ഉദുമയിലെ പോര്. കാഞ്ഞങ്ങാട് സിപിഐയിലെ ചന്ദ്രശേഖരന് മുൻതൂക്കം. തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ ഇത്തവണയും വിജയസാധ്യത എൽഡിഎഫിനെന്നാണ് പോസ്റ്റ് പോള്‍ സര്‍വ്വേ ഫലം നൽകുന്ന സൂചന. രണ്ടാമൂഴത്തിനിറങ്ങിയ എം രാജഗോപാലൻ വിജയക്കൊടി പാറിക്കുമെന്നാണ് പ്രവചനം. . കെ എം മാണിയുടെ മരുമകൻ കൂടിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ എംപി ജോസഫ് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ലെന്നാണ് സർവേഫലം സൂചിപ്പിക്കുന്നത്.

കണ്ണൂരില്‍ ഇടത് കോട്ടകള്‍ക്ക് ഇളക്കമില്ല. പയ്യന്നൂരും, കല്ല്യാശ്ശേരിയിലും, തളിപ്പറമ്പിലും ഇടത് ആധിപത്യത്തിന് മാറ്റമില്ലെന്ന് സർവ്വേ പ്രവചനം. പയ്യന്നൂരിൽ ടിഐ മധുസൂദനൻ, കല്ല്യാശ്ശേരിയിൽ എം വിജിൻ, തളിപ്പറമ്പിൽ ഗോവിന്ദൻ മാസ്റ്റർ. സിപിഎമ്മിന്റെ ഉറച്ച സീറ്റുകളില്‍ അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് സർവ്വേ ഫലം. ഇരിക്കൂറിൽ സജീവ് ജോസഫിന് സാധ്യത പ്രവചിച്ച് സർവ്വേ. കോൺഗ്രസ് ഗ്രൂപ്പ് തർക്കങ്ങൾ ഫലത്തെ സ്വാധീനിക്കില്ലെന്നാണ് സര്‍വേ പറയുന്നത്. അഴീക്കോട് കെ എം ഷാജി തുടരാൻ സാധ്യതയെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവേ ഫലം പ്രവചിക്കുന്നത്. കണ്ണൂർ മണ്ഡലത്തിൽ കടന്നപ്പള്ളി രാമചന്ദ്രനും സതീശൻ പാച്ചേനിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് സർവ്വേ പറയുന്നു. നേരിയ മുൻതൂക്കം കടന്നപ്പള്ളിക്ക് നൽകുന്നുണ്ടെങ്കിലും ഇവിടെ ഫലം പ്രവചനാതീതമാണ്. ധർമ്മടത്ത് പിണറായി വിജയൻ തന്നെ വിജയിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവ്വേ ഫലം പ്രവചിക്കുന്നത്. തലശ്ശേരിയിൽ ഷംസീർ കോട്ട കാക്കുമെന്നാണ് പോസ്റ്റ് പോൾ സർവ്വേ ഫലം പ്രവചിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here