Tuesday, June 6, 2023
- Advertisement -spot_img

സഹസ്രാര രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് എൻട്രികൾ ക്ഷണിക്കുന്നു; നവംബര്‍ പതിനഞ്ചിന് മുന്‍പ് അപേക്ഷിക്കണം

തിരുവനന്തപുരം: സഹസ്രാര രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് എൻട്രികൾ ക്ഷണിക്കുന്നു. ഫീച്ചർ ഫിലിമുകൾ, ഡോക്യുമെന്ററി ഫിലിമുകൾ, ഷോർട്ട് ഫിലിമുകൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങളുടെ എൻട്രികളാണ് ക്ഷണിക്കുന്നത്.

2021 സെപ്റ്റംബർ 30-ന് മുൻപ് നിർമ്മിച്ച ചിത്രങ്ങളായിരിക്കണം. ഫീച്ചർ ഫിലിമുകൾ 60 മിനിറ്റിലധികവും ഡോക്യുമെന്ററി 10 മിനിറ്റിലധികവും ഷോർട്ട് ഫിലിമുകൾ 10 മിനിറ്റിലധികവും 60 മിനിറ്റിൽ താഴെയുമായിരിക്കണം റൺ ടൈം.

ഇന്റര്‍നാഷണല്‍ തലത്തില്‍ വിദഗ്ദ്ധരായ ജൂറികളാണ് ഓരോ വിഭാഗത്തിലെയും മികച്ച ചിത്രങ്ങളെയും അഭിനേതാക്കളെയും തെരഞ്ഞെടുക്കുന്നത്. കോവിഡ് മാനദ്ദണ്‌ഡങ്ങൾ പാലിച്ച് ഓൺലൈനായാണ് ചിത്രങ്ങൾ സമർപ്പിക്കേണ്ടത്.

മികച്ച ഫീച്ചർ ഫിലിമിനും ഡോക്യുമെന്ററി ഫിലിമിനും ഷോർട്ട് ഫിലിമിനും ഒരു ലക്ഷം രൂപാ വീതവും ഒപ്പം ഫലകവും സർട്ടിഫിക്കറ്റും സമ്മാനിക്കും. മൂന്ന് വിഭാഗത്തിലെയും മികച്ച സംവിധായകർക്ക് ഒരു ലക്ഷം രൂപാ വീതവും സർട്ടിഫിക്കറ്റും ഫലകവുമുണ്ടായിരിക്കും.

ഫീച്ചർ ഫിലിം മികച്ച നടനും നടിക്കും അൻപതിനായിരം രൂപാ വീതവും സർട്ടിഫിക്കറ്റും ഫലകവും നൽകും . അതിനു പുറമെ മൂന്ന് വിഭാഗത്തിലെയും മലയാള ചിത്രങ്ങൾക്ക് പ്രത്യേക സമ്മാനങ്ങളുമുണ്ട്.

മികച്ച മലയാളം ഫീച്ചർ സിനിമയ്ക്ക് 25000 രൂപയും ഡോക്യുമെന്ററിക്കും ഷോർട്ട് ഫിലിമിനും 15000 രൂപാ വീതവും സർട്ടിഫിക്കറ്റും ഫലകവുമുണ്ടായിരിക്കും. ചിത്രങ്ങൾ ഫെസ്റ്റിവലിനു സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15 ആണ് . ചിത്രങ്ങൾ സമർപ്പിക്കേണ്ടത് www.sahasraracinemas.com https://filmfreeway.com/sahasrarainternationalFilmFestival, https://festivals. home.com/festivals #6773 ഓഫീസ് ഫോൺ – 0471-3556856. ഫെസ്റ്റിവൽ പി ആർ ഓ – അജയ് തുണ്ടത്തിൽ.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article