തിരുവനന്തപുരം: നിലവിലെ അധ്യയന വര്‍ഷത്തിലേക്കുള്ള വിദൂരവിദ്യഭ്യാസ കോഴ്സുകള്‍ നടത്താന്‍ കേരള സര്‍വ്വകലാശാലയ്ക്ക് യുജിസി അനുമതിയായി. ബിരുദ/ബിരുദാനന്തര തലത്തിലുള്ള ഇരുപത് കോഴ്സുകള്‍ക്കാണ് അനുമതി ലഭിച്ചത്.
ബിരുദ തലത്തില്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ബിബിഎ, ലൈബ്രറി സയന്‍സ്, ഇക്കണോമിക്സ്, കൊമേഴ്സ്, എന്നീ കോഴ്സുകള്‍ക്കും ബിരുദാനന്തര ബിരുദ തലത്തില്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ഇക്കണോമിക്സ്, പബ്ളിക് അഡ്മിനിസ്ട്രെഷന്‍, ലൈബ്രറി സയന്‍സ്, കൊമേഴ്സ് എന്നീ കോഴ്സുകള്‍ക്കുമാണ് യുജിസി അംഗീകാരം ലഭിച്ചത്.
ഈ കോഴ്സുകള്‍ക്ക് നവംബര്‍ ഒന്നുമുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. കേരള-കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ക്ക് മാത്രമാണ് ഈ കോഴ്സുകള്‍ നടത്താന്‍ അനുമതി ലഭിച്ചത്. ബിഎസ് സി മാത്തമാറ്റിക്സ്, എംഎസ് സി മാത്തമാറ്റിക്സ്, ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എംഎസ് സികമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ എന്നീ പ്രോഗ്രാമുകള്‍ക്ക് യുജിസിയുടെ അംഗീകാരത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് അഡ്മിഷന്‍ ആരംഭിക്കുന്നതാണ്.
പ്രായപരിധിയില്ലാതെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഉള്ള എല്ലാവര്‍ക്കും കോഴ്സുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. റെഗുലര്‍ പ്രോഗ്രാമുകള്‍ വഴി ലഭിക്കുന്നതിനു തുല്യമായ ബിരുദമാണ് വിദൂരവിദ്യഭ്യാസം വഴിയും ലഭിക്കുന്നത്. വിശദ വിവരങ്ങള്‍ www.ideku.net എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.