തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ അവസ്ഥ ചര്‍ച്ച ചെയ്യാന്‍ നാളെ അടിയന്തരയോഗം ചേരുമെന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. മനോരമ ന്യൂസ് കൗണ്ടർപോയിന്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം തന്നെയാണ് പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗം. കാലാവസ്ഥാമാറ്റം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി കേരളം തമിഴ്നാടിന് കത്തുകളയച്ചിട്ടുണ്ടെന്നും മന്ത്രിപറഞ്ഞു.
തമിഴ്നാട് കൂടുതല്‍ വെള്ളം എടുക്കുന്നുണ്ട്. ആശങ്ക പരത്തേണ്ട കാര്യമില്ല. കേരളം ഉന്നയിച്ച പ്രശ്നങ്ങള്‍ മേല്‍നോട്ടസമിതി യോഗത്തില്‍ പരിഹരിക്കാന്‍ കഴിയും. ജലനിരപ്പ് കുറയ്ക്കാന്‍ തമിഴ്നാട് തയാറാകുമെന്നാണ് വിശ്വാസമെന്നും മന്ത്രി പറഞ്ഞു.