സമാജ് വാദി പാര്‍ട്ടി സംസ്ഥാന ഘടകം പുന:സംഘടിപ്പിച്ചു; ഡോ.സജി പോത്തന്‍ തോമസ് വീണ്ടും സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം: സമാജ് വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ആയി ഡോ.സജി പോത്തന്‍ തോമസിനെ  തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് സജി പോത്തനെ സംസ്ഥാന പ്രസിഡന്റ് ആയി തിരഞ്ഞെടുക്കുന്നത്. കേരളത്തിലെ പാര്‍ട്ടി പുന:സംഘടനയ്ക്ക് അഖിലേന്ത്യാ പ്രസിഡന്റ് അഖിലേഷ് യാദവ് എംപി അംഗീകാരം നല്‍കിയതായി പാര്‍ട്ടി നേതാക്കള്‍ പ്രസ് റിലീസ് വഴി അറിയിച്ചു.

വൈസ് പ്രസിഡനറുമാര്‍: അഡ്വ.ഉമ്മര്‍ ചേലക്കാടന്‍, ശ്രീകാന്ത് വെള്ളക്കോഡ്. ജനറല്‍ സെക്രട്ടറിമാര്‍: സുകേശന്‍ നായര്‍ പി, റഷീദ് വിളയൂര്‍. ട്രഷറര്‍ : റോയ് ചെമ്മനം എന്നിവരെ തിരഞ്ഞെടുത്തു. 24 അംഗ എക്സിക്യുട്ടീവിനെയും തിരഞ്ഞെടുത്തിട്ടുണ്ട്.

യുപി തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സംസ്ഥാന കമ്മിറ്റികളുടെ പുന:സംഘടനയുടെ ഭാഗമായാണ് കേരള സംസ്ഥാന കമ്മിറ്റിയും പുന:സംഘടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here