തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ ഡിഎന്‍എ ഫലം പോസിറ്റീവ് ആയതോടെ കുഞ്ഞിനെ അനുപമയ്ക്ക് തന്നെ തിരികെ ലഭിക്കും. . കുഞ്ഞിന്‍റെയും അനുപമയുടെയും അജിത്തിന്‍റെയും ഡിഎന്‍എ ഫലം പോസിറ്റീവായത് നിര്‍ണ്ണായകമായി മാറുകയും ചെയ്തു.
തൻറെ കുഞ്ഞിനെ തിരികെ കിട്ടാന്‍ ഏതറ്റം വരെയും പോകാന്‍ നിശ്ചയിച്ച് അനുപമ സമരത്തിനു ഇറങ്ങിത്തിരിച്ചതോടെയാണ് വിജയം കൂടെ നിന്നത്. സി.ഡബ്ല്യു.സി അനുവാദം നൽകിയതിനെ തുടർന്ന് ശിശുഭവനിലെത്തി അനുപമ കുഞ്ഞിനെ കണ്ടു. തന്നിൽ നിന്നു കുഞ്ഞിനെ അകറ്റിയവർക്കെതിരെ നടപടിയെടുക്കും വരെ സമരം തുടരുമെന്ന് അനുപമ പ്രതികരിച്ചു.
കുഞ്ഞ് അനുപമയുടേതാണെന്ന പരിശോധനാ ഫലം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോജി സി.ഡബ്ല്യു.സിക്ക് കൈമാറി. പരിശോധനാഫലമറിഞ്ഞ് ശിശുക്ഷേമസമിതിക്കുമുന്നിലെ അനുപമയുടെ സമരപ്പന്തലില്‍ സന്തോഷം അലതല്ലി. അനുപമയും അജിത്തും സന്തോഷത്തിന്‍റെ മധുരം പങ്കുവച്ചു.
പിന്നാലെ കുഞ്ഞിനെ കാണാൻ ശിശുഭവനിലെത്താൻ സി.ഡബ്ല്യു.സിയുടെ വിളിയെത്തി. നൊന്തുപെറ്റ കുഞ്ഞ് തന്നിൽ നിന്നകന്ന് ഒരു വർഷവും ഒരു മാസവും പിന്നിട്ടശേഷമുള്ള കൂടിക്കാഴ്ച. കണ്ടിറങ്ങിയ അനുപമയുടെ വാക്കുകൾ മുറിഞ്ഞു
ഡിഎന്‍എ പരിശോധനാ ഫലം അനുകൂലമായതോടെ ഇനി കോടതി നടപടിക്രമം പൂര്‍ത്തിയാകാനുള്ള കാത്തിരിപ്പിലാണ് അനുപമ. കുട്ടിയെ വിട്ടിട്ടു പോന്നതില്‍ ദുഃഖമുണ്ടെന്നു അനുപമ പ്രതികരിച്ചു