സുരേഷ് ഗോപി ആവശ്യപ്പെട്ടത് ഉര്‍വശിയുടെ സീനുകള്‍ വെട്ടി മാറ്റണമെന്ന് ; കര്‍പ്പൂരദീപം മുടങ്ങിയ കഥ പറഞ്ഞ് കലൂര്‍ ഡെന്നീസ്

കൊച്ചി: സുരേഷ് ഗോപി കാരണം നടക്കാതെ പോയ ഒരു ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്ത് കലൂർ ഡെന്നീസ്. ചിത്രത്തിൽ ഉർവശിയായിരുന്നു നായിക. മാധ്യമത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കര്‍പ്പൂരദീപം എന്നായിരുന്നു ചിത്രത്തിന്റെ പേര്. ജോർജജ് കിത്തുവാണ് ചിത്രത്തിന്റെ സംവിധായകൻ. സിനിമയിൽ ഉർവശിക്ക് കൂടുതൽ പ്രധാന്യം നൽകുന്ന രംഗമുണ്ടായിരുന്നുവെന്നും അത് മാറ്റിയെഴുതാൻ പറഞ്ഞുവെന്നും ഡെന്നീസ് ആത്മകഥയിൽ പറയുന്നു.

സംവിധായകന്റെ വാക്കുകൾ ഇങ്ങനെ… സെറ്റില്‍ എത്തിയ സുരേഷ് ഗോപി സംവിധായകനായ ജോര്‍ജ് കിത്തുവിനോട് ആദ്യം ആവശ്യപ്പെട്ടത് സ്‌ക്രിപ്റ്റ് വായിക്കണമെന്നില്ല. അതിലെ 46ാമത്തെ സീന്‍ കൊണ്ടുവരാനാണ്. ആ സീന്‍ മാത്രം വായിക്കണമെന്ന് സുരേഷ് പറയുന്നതില്‍ എന്തോ ദുരൂഹത ഉണ്ടെന്ന് കിത്തുവിന് തോന്നി. കിത്തു ആ സീന്‍ വായിക്കാന്‍ കൊടുത്തു. ഉര്‍വശിയുടെ കഥാപാത്രം കളം നിറഞ്ഞാടുന്ന സീനായിരുന്നു അത്. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിച്ചാല്‍ തനിക്കിപ്പോള്‍ കിട്ടിയിരിക്കുന്ന ഇമേജിനെ വല്ലാതെ ബാധിക്കുമെന്നും നായകന് പ്രാധാന്യമുള്ള വിധത്തില്‍ തിരക്കഥ മാറ്റിയെഴുതിയാല്‍ അഭിനയിക്കാമെന്നുമാണ് സുരേഷ് പറഞ്ഞിരുന്നു.അങ്ങനെയൊന്നും മാറ്റിയെഴുതാന്‍പറ്റില്ലെന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞു. പിന്നെ പുരുഷമോധാവിത്വമുള്ള സിനിമയാക്കണമെന്ന് പറഞ്ഞതിന്റെ സാംഗത്യം ഞങ്ങള്‍ക്കും മനസ്സിലായില്ല,’ കലൂര്‍ ഡെന്നീസ് പറഞ്ഞു.

തിരക്കഥ മാറ്റില്ലെന്ന് ഉറപ്പിച്ച് പറഞ്ഞപ്പോള്‍ ഏഴ് ദിവസം ഷൂട്ട് ചെയ്ത് കര്‍പ്പൂരദീപത്തില്‍ അഭിനയിക്കാതെ സുരേഷ് ഗോപി പോയി. അങ്ങനെയാണ് കര്‍പ്പൂരദീപത്തിന് തിരശ്ശീല വീണതെന്ന് കലൂര്‍ ഡെന്നീസ് പറയുന്നു. മറ്റൊരു ചിത്രത്തിലും ഇത് പോലൊരു സംഭവം ഉണ്ടായിരുന്നു. വേണു ബി. നായര്‍ സംവിധാനം ചെയ്ത സിറ്റി പോലീസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലും സുരേഷ് ഗോപി മോശമായി പെരുമാറിയിരുന്നു. സിനിമയിലെ ആദ്യം ഷൂട്ട് ചെയ്ത ഒരു സീന്‍ റീ ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ സുരേഷ് ഗോപി അതിന് തയ്യാറായില്ല. പിന്നീട് ചീത്ത പറയേണ്ടി വന്നുവെന്നും കലൂര്‍ ഡെന്നീസ് കൂട്ടിച്ചേര്‍ത്തു. ൾ

LEAVE A REPLY

Please enter your comment!
Please enter your name here