Tuesday, June 6, 2023
- Advertisement -spot_img

വട്ടിയൂര്‍ക്കാവും നേമവും മത്സരം തീ പാറും; ഉമ്മന്‍ ചാണ്ടിയെയും മുരളീധരനെയും രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂര്‍ക്കാവും നേമവും പിടിക്കാന്‍ ഉമ്മന്‍ ചാണ്ടിയെയും മുരളീധരനെയും രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് നീക്കം. കരുത്തരായവരെ സ്ഥാനാർത്ഥിയാക്കിയാൽ മണ്ഡലം കൈപ്പിടിയിലൊതുക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. നേമത്ത് ശക്തനായ സ്ഥാനാർഥി വേണമെന്ന ഹൈക്കമാൻഡിന്റെ സമ്മർദത്തിന് മുരളീധരൻ വഴങ്ങിയതായാണ് റിപ്പോർട്ടുകൾ.നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാർ ആരും മത്സരിക്കില്ലെന്നായിരുന്നു മുരളീധരൻ നേരത്തെ അറിയിച്ചത്. താൻ വട്ടിയൂർക്കാവിൽ മത്സരിക്കുമെന്ന വാർത്തകൾ തെറ്റായ പ്രചാരണമാണെന്നും മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ ഇന്നു നടന്ന സ്ഥാനാർത്ഥി ചർച്ചകൾക്കൊടുവിൽ ഹൈക്കമാൻഡിൽനിന്ന് പുതിയ നിർദേശം ഉയരുകയായിരുന്നു.കഴിഞ്ഞ തവണ ബി.ജെ.പി പിടിച്ച നേമം മണ്ഡലം എങ്ങനെയും ജയിക്കണമെന്ന നിർദേശമാണ് ഹൈക്കമാൻഡ് മുന്നോട്ടുവച്ചത്.

വട്ടിയൂർക്കാവിലും ശക്തനായ സ്ഥാനാർത്ഥി വേണമെന്ന് ആവശ്യമുയർന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോ ഈ മണ്ഡലങ്ങളിൽ മത്സരിക്കണമെന്ന നിർദേശവും ചർച്ചയിലുയർന്നു..ഇവിടങ്ങളിൽ മത്സരിക്കാൻ തയ്യാറുണ്ടോ എന്ന് ഉമ്മൻ ചാണ്ടിയോടും ചെന്നിത്തലയോടും ഹൈക്കമാൻഡ് ആരാഞ്ഞിട്ടുമുണ്ട്. എന്നാൽ ഇരുവരുടെയും നിലപാട് ഇപ്പോഴും വ്യക്തമല്ല കഴക്കൂട്ടത്തും മുൻനിര നേതാക്കളിൽ ഒരാൾ വേണമെന്നും അഭിപ്രായമുണ്ട്.

കേരളത്തിൽ ബി ജെ പിയുടെ ഏക സിറ്റിംഗ് സീറ്റാണ് നേമത്തേത്. കഴിഞ്ഞ തവണ കെ സുരേന്ദ്രൻ പിള്ളയായിരുന്നു ഇവിടെ യു ഡി എഫ് സ്ഥാനാർത്ഥി. ആ തിരഞ്ഞെടുപ്പിൽ യു ഡി എഫ് മൂന്നാം സ്ഥാനത്തായിരുന്നു. വി ശിവൻ കുട്ടിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. കുമ്മനം രാജശേഖരനായിരിക്കും ബി ജെ പി സ്ഥാനാർത്ഥിയെന്നാണ് സൂചന.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article