രുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് ശേഷം രാജ്ഭവനിലെ ചായസത്കാരത്തിന് എത്തിയ മുഖ്യമന്ത്രി ഓഫീസിലെത്തി ചുമതലയേറ്റു. നോര്‍ത്ത് ബ്ലോക്കിലെ മൂന്നാംനിലയിലെ 141-ാം നമ്പര്‍ മുറിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ആദ്യഫയലിൽ അദ്ദേഹം ഒപ്പുവയ്ക്കുകയും ചെയ്തു.
ഇന്നു വൈകിട്ട് മൂന്നരയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അല്‍പ്പസമയത്തിനകം ആദ്യ കാബിനെറ്റ് ചേരും.