ഷാഫി പറമ്പിലിനെയും ശബരിനാഥിനേയും ആശുപത്രിയിലേക്ക് മാറ്റി; നിരാഹാരത്തിനു റിയാസ് മുക്കോളി, റിജില്‍ മാക്കുറ്റി, എന്‍എസ് നുസൂര്‍; പിഎസ് സി സമരം തുടരുന്നു

0
174

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് നിയമനങ്ങള്‍ നടക്കാത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ ഷാഫി പറമ്പിലും ശബരിനാഥും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രഡിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.

ഒമ്പത് ദിവസമായി തുടരുന്ന നിരാഹാര സമരത്താല്‍ എം.എല്‍.എമാരുടെ ആരോഗ്യനില ഏറെ മോശമായതോടെയാണ് സമരം അവസാനിപ്പിക്കാന്‍തീരുമാനം വന്നത്. എംഎല്‍എമാരുടെ ആരോഗ്യനില മോശമാണെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും തിങ്കളാഴ്ച സമരപ്പന്തലിലെത്തി പരിശോധിച്ച ശേഷം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.

ഷാഫിക്കും ശബരിനാഥിനും പകരം റിയാസ് മുക്കോളി, റിജില്‍ മാക്കുറ്റി, എന്‍എസ് നുസൂര്‍ എന്നിവര്‍ നിരാഹാര സമരം തുടരുമെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here