Tuesday, June 6, 2023
- Advertisement -spot_img

മുഖ്യമന്ത്രിക്കെതിരെ കള്ളക്കടത്ത് ആരോപണം ഉയരുന്നത് രാജ്യത്ത് ആദ്യം; മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് വി.മുരളീധരൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഒളിച്ചോടാനാവില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.

രാജ്യത്താദ്യമായാണ് ഒരു മുഖ്യമന്ത്രിക്കെതിരെ കള്ളക്കടത്ത് ആരോപണം ഉയരുന്നത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പിണറായി വിജയന് ധൈര്യമുണ്ടോയെന്ന് മുരളീധരൻ ചോദിച്ചു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് സിപിഎം ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കേസുകളിൽ ഇടനിലക്കാരുണ്ടായിരുന്നത് യു.പി.എ ഭരണകാലത്താണെന്ന് വി.ഡി സതീശൻ മനസിലാക്കണം. നരേന്ദ്രമോദി ഭരിക്കുന്നതു കൊണ്ടാണ് എല്ലാ കള്ളക്കടത്തുകാരും കരിഞ്ചന്തക്കാരും പിടിയിലാകുന്നതെന്നും വി.മുരളീധരൻ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article