ടി എസ് സുരേഷ് ബാബു തിരിച്ചു വരവിന്റെ പാതയില്‍; ഡിഎൻഎ, ഐപിഎസ് ഒരുങ്ങുന്നു 

അജയ് തുണ്ടത്തിൽ
കൊച്ചി: നിരവധി സൂപ്പർ മെഗാഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ടി എസ് സുരേഷ് ബാബു, ഡി എൻ എ, ഐ പി എസ് എന്നീ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രങ്ങളുടെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്.    ഫൊറൻസിക് ബയോളജിക്കൽ ത്രില്ലറിലൊരുക്കുന്ന “ഡി എൻ എ ” യുടെ ചിത്രീകരണം ജനുവരി 26 – ന് ആരംഭിക്കും.    അസ്കർ സൗദാൻ നായകനാകുന്നു. അജു വർഗീസ്, ജോണി ആന്റണി, ഇന്ദ്രൻസ് , രവീന്ദ്രൻ , സെന്തിൽരാജ്, പത്മരാജ് രതീഷ് , ഇടവേള ബാബു, സുധീർ (ഡ്രാക്കുള ), അമീർ നിയാസ്, പൊൻവർണ്ണൻ , നമിതാ പ്രമോദ്, ഹണി റോസ് , ഗൗരിനന്ദ, ലക്ഷ്മി മേനോൻ , അംബിക എന്നിവർക്കൊപ്പം ബാബു ആന്റണിയും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു.
രചന – ഏ കെ സന്തോഷ്, എഡിറ്റിംഗ് – ഡോൺ മാക്സ് , ചമയം – പട്ടണം റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ – അനീഷ് പെരുമ്പിലാവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അനിൽ മേടയിൽ, കല-ശ്യാം കാർത്തികേയൻ, കോസ്റ്റ്യും – നാഗരാജൻ, ആക്ഷൻ -സ്‌റ്റണ്ട് സെൽവ, പഴനിരാജ്, ഫിനിക്സ് പ്രഭു, പബ്ളിസിറ്റി ഡിസൈൻസ് – അനന്തു എസ് കുമാർ , പി ആർ ഓ – വാഴൂർ ജോസ് ,അജയ് തുണ്ടത്തിൽ.  എറണാകുളവും ചെന്നൈയുമാണ് ലൊക്കേഷൻസ്

LEAVE A REPLY

Please enter your comment!
Please enter your name here