എകെടിഎ വഞ്ചിയൂർ ഏരിയ കൺവെൻഷൻ

 

തിരുവനന്തപുരം: ഓള്‍ കേരള ടൈലേഴ്സ് അസോസിയേഷന്‍ (എകെടിഎ) വഞ്ചിയൂർ ഏരിയാ കൺവെൻഷൻ പേട്ട പഞ്ചമി ഹാളിൽ വച്ച് ഏരിയാ പ്രസിഡൻ് ജി. കലൈവാണിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്‍റും, TWFI ദേശീയ സംസ്ഥാന വൈസ് പ്രസിഡന്‍റും, തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്‌ അംഗവും, തിരു: ജില്ലാ സെക്രട്ടറിയുമായ എസ്. സതി കുമാർ ഉദ്ഘാടനം ചെയ്തു. സുശീല അനുശോചനവും, അജിതകുമാരി സ്വാഗതവും, ഏരിയാ സെക്രട്ടറി എസ്.എസ്. ലേഖാറാണി റിപ്പോർട്ടും, ഏരിയ ട്രഷർ കെ. ചന്ദ്രിക വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ ജോയിന്‍റ് സെക്രട്ടറി വി. സതീഷ് കുമാർ സംഘടനാ വിശദീകരണം നടത്തി. ദേശീയ സംസ്ഥാന വൈസ് പ്രസിഡന്‍റായ എസ്. സതികുമാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്നു നടന്ന ചർച്ചക്കും, മറുപടിക്കും ശേഷം കൺവെൻഷൻ റിപ്പോർട്ടും, വരവു ചെലവ് കണക്കും അംഗീകരിച്ചു. താഴശ്ശേരി യൂണിറ്റ് സെക്രട്ടറി സരിത ജി.എസ്. കൃതഞ്ജത പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here