ലൈംഗിക പീഡന ആരോപണം കെട്ടിച്ചമച്ചത്; പോലീസ് കേസ് എടുത്തിട്ടില്ലെന്ന് വൈരമുത്തു

തിരുവനന്തപുരം: ലൈംഗിക പീഡന ആരോപണം കെട്ടിച്ചമച്ചതെന്നും മൂന്നുവര്‍ഷമായിട്ടും കേസെടുത്തില്ലെന്നും കവി വൈരമുത്തു. ഒ.എന്‍.വി. പുരസ്കാരവിവാദത്തില്‍ വിശദീകരണവുമായാണ് വൈരമുത്തു രംഗത്ത് വന്നത്. കുറ്റം തെളിയുംവരെ ആരോപണവിധേയന്‍ നിരപരാധിയാണെന്ന് ജൂറി ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തീരുമാനം പുനഃപരിശോധിക്കാനാണ് ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി തീരുമാനം. ലൈംഗിക പീഡന ആരോപണവിധേയനായ ആള്‍ക്ക് പുരസ്കാരം നല്‍കാനുള്ള തീരുമാനം വന്‍ വിവാദമായതിനെ തുടര്‍ന്നാണ് നടപടി. പ്രഭാവര്‍മ, ആലങ്കോട് ലീലാകൃഷ്ണന്‍, അനില്‍ വള്ളത്തോള്‍ എന്നിവരടങ്ങിയ ജൂറിയായിരുന്നു പുരസ്കാരം തീരുമാനിച്ചത്.പുരസ്ക്കാര തീരുമാനം വന്നയുടന്‍ തമിഴ് കവിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി, ഗായിക ചിന്‍മയിഎന്നിവര്‍ തമിഴകത്തുനിന്നും കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇതെതുടര്‍ന്നാണ് പുരസ്കാരം പുനപരിശോധിക്കാന്‍ തീരുമാനിച്ചത്.

വൈരമുത്തുവിന് അവാര്‍ഡ് പ്രഖ്യാപിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷവിമര്‍ശനമായിരുന്നു ഉയര്‍ന്നത്. വൈരമുത്തുവിനെതിരായ മീടൂ ആരോപണങ്ങള്‍ ചൂണ്ടിക്കാണിച്ച് നിരവധി സാഹിത്യ, സാംസ്കാരിക, കലാ പ്രവര്‍ത്തകരും വനിതാ ആക്ടിവിസ്റ്റുകളും രംഗത്തെത്തി. 17 സ്ത്രീകള്‍ വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. സഹപ്രവര്‍ത്തകരെ അതിക്രമങ്ങള്‍ക്കിരയാക്കി സൃഷ്ടിക്കപ്പെടുന്ന കല ആഘോഷിക്കപ്പെടേണ്ടതാണോയെന്നാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് വിമര്‍ശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here