തിരുവനന്തപുരം: കോളജുകളിലും സര്‍വകലാശാലകളിലും ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് തീരുമാനിച്ചത്. വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന സഹായികളും നോട്ടുകളും പി. ഡി. എഫ് രൂപത്തിൽ നൽകും.
രാവിലെ 8.30 നും വൈകുന്നേരം 3.30 നുമിടയിലായിരിക്കും ക്‌ളാസ്. ദിവസവും രണ്ടു മണിക്കൂറെങ്കിലും ക്‌ളാസ് നടത്തണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.