Tuesday, June 6, 2023
- Advertisement -spot_img

ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍; മലപ്പുറം ഒഴികെ എല്ലാ ജില്ലകളിലും ബാധകം

തിരുവനന്തപുരം: ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍, കണ്ണടക്കടകള്‍ ഗ്യാസ് സര്‍വീസ് സെന്ററുകള്‍, കൃത്രിമ അവയവങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ ചൊവ്വയും ശനിയും തുറക്കാം. ശ്രവണ സഹായി വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകളും ഈ ദിവസങ്ങളില്‍ തുറക്കാം.

കയര്‍ നിര്‍മാണയന്ത്രങ്ങളും ചൊവ്വ, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി. പതിമൂന്ന് ജില്ലകളിലും കട തുറക്കാം.മലപ്പുറത്ത് ഒരിളവും നല്‍കിയിട്ടില്ല.

സംസ്ഥാനത്ത് നിയന്ത്രണങ്ങളുടെ ഫലം കണ്ട് തുടങ്ങിയിട്ടുണ്ട്. പ്രതിദിന കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും മെല്ലെ കുറയുന്നുണ്ട്. ഇന്ന് 22,318 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 16.4 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article