ആടുമേയ്ക്കുന്ന ജോലിയിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ചു; ഇന്ത്യക്കാരനെ കുവൈത്തി വെടിവച്ചു കൊന്നു

ചെന്നൈ: മരുഭൂമിയിൽ ആടുമേയ്ക്കുന്ന ജോലിയിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്നാട് തിരുവാരൂർ സ്വദേശിയെ കുവൈത്തിൽ തൊഴിലുടമ വെടിവച്ചു കൊലപ്പെടുത്തി. വീട്ടുജോലിക്ക് എന്ന പേരിൽ എത്തിച്ച് നാലാം ദിവസമാണ് കൂതനല്ലൂർ താലൂക്കിലെ ലക്ഷ്മണങ്കുടിയിൽ നിന്നുള്ള മുത്തുകുമാരൻ (30) ദാരുണമായി കൊല്ലപ്പെട്ടത്.
ഹൈദരാബാദ് ആസ്ഥാനമായ മാൻപവർ സ്ഥാപനമാണു ഭർത്താവിനെ വിദേശത്തേക്ക് അയച്ചതെന്ന് ഭാര്യ വിദ്യ മൊഴി നൽകി.

ആടുമേയ്ക്കൽ ജോലി നൽകി കബളിപ്പിച്ച കാര്യം അറിയിക്കാനും സഹായം തേടാനുമായി ഇന്ത്യൻ എംബസിയെ ബന്ധപ്പെടാൻ ശ്രമിച്ചതോടെയാണു തൊഴിലുടമ പ്രകോപിതനായത്. തൊഴുത്തിനകത്ത് എയർ റൈഫിൾ ഉപയോഗിച്ച് മർദിക്കുകയും തുടർന്നു വെടിവെച്ച് കൊല്ലുകയുമായിരുന്നെന്നാണു വിവരം. സബാഹ് അൽ അഹ്മദിലെ മരുഭൂമിയിലെ മസ്റയിലാണ് (ആടുകളെയും ഒട്ടകങ്ങളെയും പാർപ്പിക്കുന്ന ഇടം) മൃതദേഹം കണ്ടെത്തിയത്.

3നു കുവൈത്തിലേക്കു പോയ മുത്തുകുമാരനെ 7 മുതൽ ഫോണിൽ കിട്ടുന്നില്ലായിരുന്നു. 9നാണു മരണവാർത്ത കുടുംബാംഗങ്ങൾ അറിഞ്ഞത്. 2 മക്കളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here