കിഫ്ബിയിലെ പരിശോധന തെമ്മാടിത്തരം; കേന്ദ്ര ഏജന്‍സിക്ക് എതിരെ പൊട്ടിത്തെറിച്ച് തോമസ്‌ ഐസക്ക്

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സിക്ക് എതിരെ വീണ്ടും പൊട്ടിത്തെറിച്ച് ധനമന്ത്രി തോമസ്‌ ഐസക്ക്. കിഫ്ബിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്ക് എതിരെയാണ് ധനമന്ത്രിയുടെ പൊട്ടിത്തെറി. ആദായനികുതി വകുപ്പിന്റേത് തെമ്മാടിത്തരമെന്ന് തോമസ് ഐസക്ക് പറഞ്ഞു.

സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിത്. നാടകംകളി അവസാനിപ്പിക്കണം. ആവശ്യപ്പെട്ട രേഖകളെല്ലാം കൊടുത്തിട്ടുണ്ട്, ഇനിയും കൊടുക്കാന്‍ തയാറാണെന്നും ഐസക്ക് പറഞ്ഞു. അതേസമയം കിഫ്ബിയില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന തുടരുകയാണ്. പദ്ധതികളുടെ വിശദാംശങ്ങള്‍ തേടിയാണ് പരിശോധന. കരാറുകാരുമായുളള പണമിടപാടും നികുതിയും അടക്കം പരിശോധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here