കാബൂള്‍: അമേരിക്ക മുന്നറിയിപ്പ് നല്‍കിയ പോലെ അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിന് സമീപം ഐഎസ് ചാവേര്‍ ആക്രമണം. ഇരട്ട സ്ഫോടനത്തില്‍ 13 മരണം.
ചാവേറാക്രമണത്തിന് പിന്നിൽ ഐ.എസ് എന്ന് അമേരിക്ക ആരോപിച്ചു. കൊല്പ്പെലട്ടവരില്‍ കുട്ടികളും താലിബാന്‍ അംഗങ്ങളുമുണ്ട്.
അമേരിക്കന്‍ സൈനികര്‍ക്കും പരുക്കേറ്റു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാബൂള്‍ വിമാനത്താവളത്തില്‍ ഐഎസ് ആക്രമണ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് യു.എസും ബ്രിട്ടനും മുന്നറിയിപ്പുനല്‍കിയിരുന്നു.