പാലില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയ ശേഷം വധിച്ചത് മാതാപിതാക്കള്‍ അടക്കം ഏഴുപേരെ; ഷബ്‌നത്തിനായി തൂക്കുകയര്‍; ശിക്ഷ നടപ്പിലാക്കുന്നത് മധുര ജയിലില്‍

0
216

ലക്‌നൗ: സ്വന്തം മാതാപിതാക്കള്‍ അടക്കം ഏഴുപേരെ മഴുകൊണ്ട് വെട്ടിക്കൊന്ന ഷബ്‌നത്തിനായി തൂക്കുകയര്‍ ഒരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്ത്രീകളെ തൂക്കിലേറ്റാനുള്ള ഏക ജയിലിലാണ് വധ ശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. കേസില്‍ ഷബ്‌നത്തിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചിരുന്നു. ദയാഹര്‍ജി പ്രസിഡന്റ് നിരസിക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായാണ് ഒരു ഒരു വനിതാ കുറ്റവാളിയെ തൂക്കിലേറ്റുന്നത്.

2008 ഏപ്രിലില്‍ കുടുംബത്തിലെ സ്വന്തം കുടുംബത്തിലെ ഏഴംഗങ്ങളെ കാമുകന്റെ സഹായത്തോടെ കോടാലിക്കു വെട്ടിക്കൊന്ന കേസിലാണ് ശിക്ഷ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഷബ്‌നത്തിനു മരണ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ശിക്ഷ നടപ്പാക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല. വധശിക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റിയ ആരാച്ചാര്‍ പവന്‍ ജല്ലാദ് രണ്ടു തവണ നടപടിക്രമങ്ങള്‍ പരിശോധിച്ചു. ബിഹാറിലെ ബുക്‌സാറില്‍നിന്നാണ് തൂക്കുകയര്‍ എത്തിക്കുന്നത്. വനിതകളുടെ വധശിക്ഷ നടപ്പാക്കാനുള്ള സംവിധാനം 150 വര്‍ഷം മുമ്പാണു മഥുരയില്‍ നിര്‍മിച്ചത്. എന്നാല്‍ സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇതുവരെ ഒരു വനിതയെയും തൂക്കിലേറ്റിയിട്ടില്ല.

ഉത്തര്‍പ്രദേശിലെ അംരോഹയില്‍ ഭവന്‍ഖേദിയെന്ന ഗ്രാമത്തിലാണ് 2008 ഏപ്രില്‍ 14ന് രാത്രിയാണ് ക്രൂരകൃത്യം അരങ്ങേറിയത്. കുടുംബാംഗങ്ങള്‍ക്കു പാലില്‍ മയക്കുമരുന്നു ചേര്‍ത്തു നല്‍കിയതിനു ശേഷം കാമുകനായ സലീമും ഷബ്‌നവും ചേര്‍ന്ന് സ്വന്തം മാതാപിതാക്കളെയും രണ്ട് സഹോദരന്മാരെയും സഹോദര ഭാര്യയെയും സഹോദരിയെയും മരുമകനെയും മഴു ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. സലിമുമായുള്ള പ്രേമബന്ധത്തിനു കുടുംബാംഗങ്ങള്‍ തടസം നിന്നതാണ് കൊലയ്ക്കു കാരണം. രണ്ടുവര്‍ഷത്തെ വിചാരണയ്ക്കു ശേഷം അംരോഹ കോടതി 2010 ജൂലൈയില്‍ ഷബ്‌നത്തിനും സലിമിനും വധശിക്ഷ വിധിച്ചു. ഇവര്‍ മേല്‍ക്കോടതികളെ സമീപിച്ചെങ്കിലും ശിക്ഷ ശരിവയ്ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here