കാറ്റടിച്ചപ്പോള്‍ ഗർഭിണി; ഒരു മണിക്കൂറിനുള്ളില്‍ പ്രസവവും; വിചിത്ര അവകാശവാദവുമായി ഇന്തൊനേഷ്യന്‍ യുവതി

0
208

ജക്കാർത്ത: കാറ്റടിച്ചപ്പോള്‍ ഗർഭിണിയാവുകയും പ്രസവം നടക്കുകയും ചെയ്തു എന്ന് പറഞ്ഞു ഇന്തൊനേഷ്യന്‍ യുവതി രംഗത്ത്. ഇന്തൊനേഷ്യക്കാരിയായ സിതി സൈന എന്ന യുവതിയാണ് കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പ്രസവം വൈറലായി.

‘താൻ വീട്ടിലെ സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ ശക്തമായി കാറ്റടിക്കുകയായിരുന്നു. അത് തന്നെ കടന്ന് പോയി 15 മിനിറ്റുകൾക്ക് ശേഷം വയറിൽ അസഹ്യമായ വേദന അനുഭവപ്പെട്ടു. ഉടൻ തന്ന അടുത്തുള്ള കമ്യൂണിറ്റി ക്ലിനിക്കിലേക്ക് എത്തി. അവിടെവെച്ച് പ്രസവിക്കുകയായിരുന്നു’-ഇതാണ് യുവതി മാധ്യമങ്ങളോട് പറഞ്ഞത്. .

വാര്‍ത്ത വന്നതോടെ സിതിയുടെ വീട്ടിലേക്ക് നാട്ടുകാർ എത്തി. ആരോഗ്യപ്രവർത്തകരും സിതിയെ സന്ദർശിച്ചു. അവരോടും സിതി ഇതേ വാദം തന്നെ ആവർത്തിച്ചു. പ്രസവിക്കാനായി പോകുന്നത് വരെ സ്ത്രീകൾ താൻ ഗർഭിണിയാണെന്ന് തിരച്ചറിയാത്ത ക്രിപ്റ്റിക് പ്രഗ്നൻസിയാണ് സിതിയുടേത് എന്നാണ് വാദം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here