പാടുന്നത് 1001 ഗായകര്‍; ഗിന്നസ് ലക്ഷ്യമിട്ട് ‘വന്ദേഭാരത് ഖൗമി’

0
304

കൊച്ചി: “വന്ദേഭാരത് ” ഖൗമി വീഡിയോ ഗാനത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ റിലീസ് ചെയ്തു. 1001 ഗായകരുടെ സ്വരമാധുരിയിലൂടെയാണ് ഒന്‍പത് മിനിറ്റ് ദൈർഘ്യമുള്ള ഖൗമി വീഡിയോ ഗാനം പുറത്ത് വന്നിരിക്കുന്നത്. ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച്, ഗ്രൂപ്പ് എം പ്രൊഡക്ഷൻസാണ് ഈ ഹിന്ദി ഗാനം പുറത്തിറക്കിയിരിക്കുന്നത്. നാനാത്വത്തിലെ ഏകത്വത്തിന്റെ പ്രതീകമായിഒന്‍പതുപേര്‍ 90 കഥാപാത്രങ്ങളാകുന്നുവെന്ന പ്രത്യേകതയും ഗാനത്തിനുണ്ട്.

കേരളത്തിലെ 14 ജില്ലകളിലെയും ഗായകരുടെ പ്രാതിനിധ്യവും ഗാനത്തില്‍ ഉണ്ടാകും. ഒട്ടനവധി സവിശേഷതതകളുമായി എത്തുന്നതിനാല്‍ ലോക ഗിന്നസ്സ് നേട്ടമാണ് വന്ദേഭാരത് ലക്ഷ്യമിടുന്നത്. 40 ദിവസം കൊണ്ട് ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലായി ചിത്രീകരണമാരംഭിക്കുന്ന ഈ ദേശഭക്തി ഗാനത്തിന്റെ അണിയറ പ്രവർത്തകരെല്ലാം മലയാളികളാണ്.

ഗ്രൂപ്പ് എം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശാന്ത് കൃഷ്ണൻ , മോഹനൻ കെ , ദിലീപ് മാസ്റ്റർ എന്നിവർ ചേർന്നാണ് വന്ദേഭാരത് നിർമ്മിക്കുന്നത്. ദൃശ്യാവിഷ്ക്കാരം നിർവ്വഹിക്കുന്നത് ശെൽ ഭാസ്ക്കറാണ്.

ബാനർ – ഗ്രൂപ്പ് എം പ്രൊഡക്ഷൻസ്, നിർമ്മാണം – പ്രശാന്ത് കൃഷ്ണൻ , മോഹനൻ കെ , ദിലീപ് മാസ്റ്റർ, സംവിധാനം – ശെൽ ഭാസ്ക്കർ, ഛായാഗ്രഹണം – സന്തോഷ് ശ്രീരാഗം, പ്രോഗ്രാം കൺവീനർ – ഗോപിനാഥ് വന്നേരി, ഗാനരചന – പ്രൊഫ. ഡോക്ടർ മനു, സംഗീതം – ബിഷോയ് അനിയൻ, പ്രൊഡക്ഷൻ കൺട്രോളർ – ഹരി വെഞാറമൂട്, സഹസംവിധാനം – ഷൈജു ദേവദാസ് , ചമയം – ഷിജു താനൂർ, വസ്ത്രാലങ്കാരം – ബാലൻ പുതുക്കുടി, ഡിസൈൻസ് – അനീഷ് ഇൻ ആർട്ട്, സ്റ്റിൽസ് – ഷമീർ പട്ടമടക്കാവ്, ഗതാഗതം – ബിജു തളിക്കുളം, പ്രൊഡക്ഷൻ മാനേജർ – സുന്ദർജി തിരൂർ, പി ആർ ഓ – അജയ് തുണ്ടത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here