ന്യൂഡൽഹി: രാജസ്ഥാൻ ബിജെപിയിൽ വസുന്ധര രാജെ സിന്ധ്യ പ്രശ്നം പുകയുന്നു. ബിജെപി നേതൃത്വത്തില്‍ നിന്നുള്ള അവഗണനയാണ് സിന്ധ്യയുടെ മുഖ്യപ്രഷണം. രാജസ്ഥാൻ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനു പുറത്തുള്ള ബോർഡുകളിൽ നിന്ന് വസുന്ധരയുടെ ചിത്രം ഒഴിവാക്കിയതായാണ് സിന്ധ്യ ചൂണ്ടിക്കാട്ടുന്നത്.
പുതിയ ബോർഡുകൾ വച്ചപ്പോൾ മോദി, നഡ്ഡ, അമിത്ഷാ തുടങ്ങിയവരുടെ ചിത്രങ്ങൾക്കൊപ്പം രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സതീഷ് പുനിയ, പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കഠാരിയ എന്നിവരുടെ ചിത്രങ്ങളാണുള്ളത്. ഇതിലാണ് സന്ധ്യയുടെ അതൃപ്തി പരസ്യമാകുന്നത്. ‘പുതിയവർ വരുമ്പോൾ പഴയവർ പോകുന്നത് സ്വാഭാവികമെന്നായിരുന്നു’ സതീഷ് പുനിയയുടെ പ്രതികരണം. ഇത്തരം പ്രതികരണങ്ങളും സിന്ധ്യയെ ചൊടിപ്പിക്കുന്നു.