ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയകാന്ത് ഗുരുതര നിലയില്‍. ശ്വാസതടസത്തെതുടര്‍ന്നാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ആശങ്കാകുലമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡിഎംഡികെയുടെ നേതാവായ വിജയകാന്തിനെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വിവിധ ആരോഗ്യപ്രശ്നങ്ങള്‍ വിജയകാന്ത് നേരിടുന്നുണ്ട്. ആശുപത്രി മെഡിക്കല്‍ ബോര്‍ഡ് വിജയകാന്തിന്റെ അവസ്ഥ വിലയിരുത്തുകയാണ്. ഹെല്‍ത്ത് ചെക്കപ്പിനു വേണ്ടിയാണ് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് പാര്‍ട്ടി അറിയിപ്പ് നല്‍കിയത്. ഒന്നോ രണ്ടോ ദിവസം കൊണ്ട് ഡിസ്ചാര്‍ജ് ആകുമെന്നു പ്രതീക്ഷിക്കുന്നതായാണ് വാര്‍ത്താകുറിപ്പില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കൊവിഡ് പോസിറ്റീവ് ആയിരുന്നു വിജയകാന്ത്.