“വിണ്ണിലെ ദീപങ്ങൾ ” കവിതയ്ക്ക് ദൃശ്യഭാഷ്യയുമായി റഫീക്ക് പട്ടേരി

തിരുവനന്തപുരം: കൃപേഷ് നമ്പൂതിരിപ്പാടിന്റെ “വിണ്ണിലെ ദീപങ്ങൾ ” എന്ന കവിതയ്ക്ക് ദൃശ്യഭാഷ്യം ഒരുങ്ങുന്നു. ഛായാഗ്രാഹകനായ റഫീക്ക് പട്ടേരിയാണ് ദൃശ്യഭാഷ ഒരുക്കുന്നത്. വിദ്യാധരൻ മാസ്റ്ററാണ് സംഗീതം നൽകിയിരിക്കുന്നത്.

രാജ്മോഹൻ കൊല്ലമാണ് ആലാപനം. സലാം മലയംകുളത്തേൽ, ഒകെ രാജേന്ദ്രൻ , സജീഷ്, നിഷാദ് സിൻസിയർ , ഹുസൈൻ വെളിയങ്കോട്, ഇസ്മായിൽ മാറഞ്ചേരി എന്നിവർ അഭിനയിക്കുന്നു.

വൈറ്റ് ലൈൻ മീഡിയയാണ് നിര്‍മ്മാണം. രെദുദേവ് ഛായാഗ്രഹണവും എഡിറ്റിംഗ് താഹിർ ഹംസയും നിര്‍വഹിക്കുന്നു. ഷൺമുഖനാണ് കലാസംവിധാനം.

സ്റ്റിൽസ്- ഇസ്മായിൽ കല്ലൂർ, സജീഷ്നായർ , സഹസംവിധാനം – പ്രഷോബ്, മേക്കിംഗ് വീഡിയോ – സുധീപ് സി എസ് , ഡിസൈൻ – സഹീർ റഹ്മാൻ , ടൈറ്റിൽ -യെല്ലോ ക്യാറ്റ്സ്. അജയ് തുണ്ടത്തിലാണ് പി ആർ ഒ.

LEAVE A REPLY

Please enter your comment!
Please enter your name here