പൊതുജനങ്ങൾക്കുള്ള എല്ലാ സേവനങ്ങളും സ്മാർട്ടാക്കും; വിഷൻ & മിഷൻ ഡ്രീം പദ്ധതിയാക്കി റവന്യൂ മന്ത്രി

0
178

തിരുവനന്തപുരം: സംസ്ഥാനത്തെ   വില്ലേജ് ഓഫീസുകൾ അടക്കം പൊതുജനങ്ങൾക്കുള്ള എല്ലാ സേവനങ്ങളും സ്മാർട്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പുതിയ കെട്ടിടങ്ങളും സാങ്കേതിക വിദ്യകളും മാത്രമല്ല  സേവനങ്ങളും സ്മാർട്ടാക്കും.   വില്ലേജ് ഓഫീസർമാരുമായി ഓൺലൈന്‍ കൂടിക്കാഴ്ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

റവന്യു വകുപ്പ് നടപ്പാക്കുന്ന വിഷൻ & മിഷൻ 2021-26 പദ്ധതിയുടെ നടത്തിപ്പിനായുള്ള നിർദ്ദേശങ്ങൾ സ്വരൂപിക്കുക കൂടിയാണ് മീറ്റിംഗിന്റെ ലക്ഷ്യം. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും ജനങ്ങളെ പല തവണ വരുത്തി ബുദ്ധിമുട്ടിക്കുന്നതും അഴിമതിയാണെന്നും മന്ത്രി പറഞ്ഞു.  റവന്യു വകുപ്പ് മുഖേന വിതരണം ചെയ്യുന്നസാമൂഹ്യ സുരക്ഷ പെൻഷനുകൾ ഓൺ ലൈനാക്കുമെന്നുംഭൂനികുതി അടയ്ക്കുന്നതിനായി മൊബൈൽ ആപ്പ് സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

വില്ലേജ് ഓഫീസുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കേണ്ടത് അനിവാര്യതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു . റവന്യൂ സേവനങ്ങൾ ജനങ്ങൾക്ക് അനുഭവഭേദ്യമാക്കുന്നത് വില്ലേജ് ഓഫീസുകളിലൂടെയാണ്. കാലാനുസൃതമായ മാറ്റങ്ങളോട് ജീവനക്കാർ പൊരുത്തപ്പെടാൻ തയ്യാറാകണം. വില്ലേജ് ഓഫീസുകളിൽ ഗുണപരമായ മാറ്റം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓൺലൈനായി നടത്തുന്ന യോഗത്തില്‍ കേരളത്തിലെ 1600 ഓളം വില്ലേജ് ഓഫീസർമാരാണ് പങ്കെടുത്തത് . റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകൻ ഐഎഎസ്  , ലാൻ്റ് റവന്യു കമ്മീണർ കെ ബിജു എന്നിവര്‍ മന്ത്രിയ്ക്ക് ഒപ്പം പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here