വിഴിഞ്ഞം: തുറമുഖത്ത് ഇന്ന് വൈകിട്ട് പുറം കടലിൽ എത്തുന്ന കൂറ്റൻ കപ്പൽ എംഎസ്‍സി ഡയാലയെ വരവേൽക്കാനൊരുങ്ങി വിഴിഞ്ഞം. കാലാവസ്ഥ അനുകൂലമായാൽ ഇന്ന് വൈകിട്ട് 5ന് ബെർത്തിംഗ് നടത്താനാണ് സാധ്യത. 2000 ത്തിലധികം കണ്ടയ്നറുകൾ ഇവിടെ ഇറക്കിയ ശേഷം അടുത്ത മാസം ഒന്നിന് തിരികെ പോകും.13,988 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള, 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ള വമ്പൻ കണ്ടെയ്നർ കപ്പലാണ് ഇന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്. ലോകത്തെ തന്നെ മികച്ച ഷിപ്പിംഗ് കമ്പനിയുടെ കപ്പൽ വിഴിഞ്ഞത്തേക്ക് അടുക്കുന്നത് മറ്റു തുറമുഖങ്ങൾക്ക് വെല്ലുവിളിയാകുമെന്നാണു ബന്ധപ്പെട്ടവർ പറയുന്നത്. ഈ കപ്പലിൽ നിന്നും ഇറക്കുന്ന കണ്ടയ്നറുകൾ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടു പോകുന്നതിന് ഫീഡർ കപ്പൽ നാളെ എത്തും. അഡു 5 എന്ന ഫീഡർ കപ്പലാണ് എത്തുന്നത്. അടുത്ത മാസം 5ന് 15000 ത്തി ലധികം കണ്ടയ്നറുകളുമായി ഓറിയോൺ എന്ന മറ്റൊരു കപ്പലും എത്തുമെന്നാണ് സൂചന. ഇതിനെ തുടർന്ന് തുടർച്ചയായി മൂന്നോളം കപ്പലുകളും വിഴിഞ്ഞം തുറമുഖത്ത് അടുക്കം.
വിദ്യാഭ്യാസ വാർത്തകൾ , തൊഴിൽ വാർത്തകൾ , പ്രാദേശിക വാർത്തകൾ വാട്‌സ് ആപ്പില്‍ നിങ്ങൾക്ക് ലഭിക്കാന്‍ ഈ
ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക..
https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY
വാട്‌സ്അപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…
https://whatsapp.com/channel/0029VaMsRryAu3aLVZ4fuc2e
—