അമിത അളവില്‍ ഗുളിക കഴിച്ചു; യുവതി മരിച്ചു

ബാലുശ്ശേരി: അമിത അളവില്‍ ഗുളിക കഴിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു.  കോഴിക്കോട് ബാലുശ്ശേരി കുട്ടമ്പൂര്‍ ആയുര്‍വേദ ഡിസ്പെന്‍സറിക്കു സമീപം എളേടത്ത് പൊയിലില്‍ ബാലകൃഷ്ണന്റെ മകള്‍ അശ്വതിയാണ് (29) മരിച്ചത്.

കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു അശ്വതി. മരുന്ന് ഉളളിലെത്തി അവശയായ യുവതി സ്വകാര്യ ആശുപത്രിയിലെത്തി വിവരം അറിയിക്കുകയായിരുന്നു. ചികിത്സയില്‍ ഇരിക്കെയാണ് മരണം.

രക്തസമ്മര്‍ദം വളരെ കുറഞ്ഞ നിലയിലായിരുന്നു. അശ്വതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മകളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here