ചിത്രീകരണം പൂര്‍ത്തിയായി; ആദിയും അമ്മുവും തിയേറ്ററിലേക്ക്

അജയ് തുണ്ടത്തില്‍

കൊച്ചി: വിൽസൺ തോമസും , സജി മംഗലത്തും ചേർന്ന് സംവിധാനം ചെയ്യുന്ന  “ആദിയും അമ്മുവും ” പൂർത്തിയായി. കുട്ടികളുടെ സുരക്ഷിതത്ത്വമാണ് ഇതിവൃത്തം. അഖിൽ ഫിലിംസിന്റെ ബാനറിൽ സജി മംഗലത്താണ് നിര്‍മ്മാണം. കൊല്ലവും പരിസര പ്രദേശങ്ങളുമായിരുന്നു ലൊക്കേഷൻ.

സയൻസ് ഫിക്ഷൻ കഥാപാത്രങ്ങളെ കണ്ട് അത്തരം കഥാപാത്രങ്ങളോട് ആരാധന തോന്നി അവരെ തേടിപ്പോകുന്ന കുട്ടികളും അവർ ചെന്നുപ്പെടുന്ന പ്രശ്നങ്ങളുമൊക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്.
പള്ളിമൺ സിദ്ധാർത്ഥ സ്കൂളിലെ ഇരുന്നൂറോളം കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികൾക്കായുള്ള ഈ ചിത്രത്തിൽ വേഷമിടുന്നു. ജാസി ഗിഫ്റ്റിനും കെ കെ നിഷാദിനുമൊപ്പം ചിത്രത്തിലെ ഗാനങ്ങൾ പാടിയിരിക്കുന്നതും സ്കൂളിലെ കുട്ടികൾ തന്നെയാണ്.

ആദി, ആവ്നി, ദേവനന്ദ, ജാഫർ ഇടുക്കി, മധുപാൽ, ശിവജി ഗുരുവായൂർ , ബാലാജി ശർമ്മ, കുണ്ടറ ജോണി, സജി സുരേന്ദ്രൻ , എസ് പി മഹേഷ്, അജിത്കുമാർ , അഞ്ജലി നായർ , ഷൈനി കെ അമ്പാടി, ബിന്ദു തോമസ്, ഗീതാഞ്ജലി എന്നിവർ അഭിനയിക്കുന്നു. കഥ, തിരക്കഥ, ഗാനരചന – വിൽസൺ തോമസ്, ഛായാഗ്രഹണം – അരുൺ ഗോപിനാഥ് , എഡിറ്റിംഗ് – മുകേഷ് ജി മുരളി, പ്രൊഡക്ഷൻ ഡിസൈനർ – അജിത്കുമാർ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – രതീഷ് ഓച്ചിറ, ഋഷിസൂര്യൻ പോറ്റി, അസ്സോസിയേറ്റ് ഡയറക്ടർ – എസ് പി മഹേഷ്.

സംഗീതം – ആന്റോ ഫ്രാൻസിസ് , ആലാപനം – ജാസി ഗിഫ്റ്റ്, കെ കെ നിഷാദ്, കല- ജീമോൻ മൂലമറ്റം, ചമയം -ഇർഫാൻ , കോസ്‌റ്റ്യും – തമ്പി ആര്യനാട്, കോറിയോഗ്രാഫി – വിനു മാസ്റ്റർ, പശ്ചാത്തല സംഗീതം – വിശ്വജിത്ത്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് – ചന്തു കല്യാണി , അനീഷ് കല്ലേലി , ക്രിയേറ്റീവ് ഹെഡ് – സുരേഷ് സിദ്ധാർത്ഥ , വിഷ്വൽ എഫക്ട്സ് – മഹേഷ് കേശവ് , ഫിനാൻസ് മാനേജർ – ബിജു തോമസ്, സ്റ്റിൽസ് – സുനിൽ കളർലാന്റ്, പി ആർ ഓ – അജയ് തുണ്ടത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here