ഔദ്യോഗിക വാഹനത്തില്‍ നിന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചു; തമിഴ്നാട് ഡിജിപിയ്ക്ക് എതിരെ വനിതാ എസ്പിയുടെ പരാതി

0
192

ചെന്നൈ: വനിതാ എസ്പിയുടെ ലൈംഗിക പീഡനപരാതിയില്‍ തമിഴ്നാട് ഡിജിപി രാജേഷ്ദാസിനെതിരെ കേസ്. പരാതി നല്‍കാന്‍ പോകുന്നതിനിടെ വഴി തടഞ്ഞ എസ്പിക്കെതിരെയും കേസെടുത്തു. തമിഴ്നാട് സിബിസിഐഡിയാണ് കേസെടുത്തത്. ഔദ്യോഗിക വാഹനത്തില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ഡിജിപി രാജഷ് ദാസ് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടുവെന്നും കാറില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നുമാണ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതി. തമിഴ്നാട് മുന്‍ ആരോഗ്യസെക്രട്ടറിയുടെ ഭര്‍ത്താവ് കൂടിയാണ് ഡിജിപി രാജേഷ് ദാസ്.

കഴിഞ്ഞയാഴ്ചയാണ് ഉദ്യോഗസ്ഥ പരാതിയുമായി രംഗത്തെത്തിയത്. ഫെബ്രുവരി 22ന് വാഹനത്തിൽ വച്ച് ഡിജിപി മോശമായി പെരുമാറിയെന്നാണ് പരാതി. മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയുടെ സന്ദ‌ർശനവുമായി ബന്ധപ്പെട്ട ഡ്യൂട്ടി ചെയ്യുമ്പോഴാണ് ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് ദുരനുഭവം ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here