സ്കറിയാ തോമസ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍

കൊച്ചി: കേരള കോൺഗ്രസ് സ്കറിയാ തോമസ് വിഭാഗം ചെയർമാൻ സ്കറിയാ തോമസ് (74) അന്തരിച്ചു. കോവിഡ് പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അന്ത്യം.

കോവിഡ് നെഗറ്റീവ് ആയെങ്കിലും ഫംഗൽ ന്യുമോണിയ ബാധിച്ചത് സ്ഥിതി ഗുരുതരമാക്കി. ഇതാണ് മരണത്തിലേക്ക് എത്തിച്ചത്. രണ്ടു തവണ ലോകസഭാംഗമായിരുന്നു.1977 മുതല്‍ 1984 വരെ കോട്ടയത്തെ പ്രതിനിധീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here