തിരുവനന്തപുരം: പ്രതിപക്ഷം പ്രതികാരപക്ഷമാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങള്‍ക്ക് കിറ്റ് നല്‍കുന്നത് സൗജന്യമല്ല, അവകാശമാണ്. . ഇതിന് ഇടങ്കോലിടാന്‍ പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മിഷനോട് നുണ പറയുന്നു. തെറ്റിദ്ധരിപ്പിച്ച് പെന്ഷന് വിതരണം മുടക്കുന്നു. ഏപ്രില്‍ മാസത്തിനൊപ്പം മേയ് മാസത്തിന്റേതും നല്‍കുന്നുവെന്നാണ് ആരോപണം. മേയ് മാസത്തെ പെന്ഷന് നല്‍കുന്നില്ല. ശമ്പളം മുടക്കാനും ആവശ്യപ്പെടുമോ? മുഖ്യമന്ത്രി ചോദിച്ചു.
പ്രതിപക്ഷ നേതാവ് നുണ പറയുന്നതില്‍നിന്ന് പിന്മാറണം. എല്‍ഡിഎഫ് അധികാരത്തില്‍വന്നാല്‍ കിടപ്പാടം അവകാശനിയമം നടപ്പാക്കും. ബദല്‍ സംവിധാനമൊരുക്കാതെ ആരെയും വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ കഴിയില്ല. വിശപ്പുരഹിത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.