സേലം: രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വീണ്ടും ചര്‍ച്ചാവിഷയമാക്കി ഡിഎംകെ. യു. പി. എയുടെ പൊതുസമ്മേളനത്തില്‍ രാഹുലിനെ വേദിയിലിരുത്തിയാണ് ഡി.എം.കെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന് ആവശ്യം ഉന്നയിച്ചത്. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ഘടക കക്ഷികളെയെല്ലാം ഒന്നിച്ചുകൊണ്ടുപോകണമെന്നും സ്റ്റാലിന് ആവശ്യപ്പെട്ടു. എന്നാല്‍ പ്രസംഗത്തില്‍ രാഹുല്‍ ഇക്കാര്യത്തെ കുറിച്ചു പരാമര്‍ശിച്ചില്ല.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പറയുന്നതു ചയ്തു നല്കുന്ന ആളായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി അധപതിച്ചെന്നു രാഹുല്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിനിടെ ഇതാദ്യമായാണ് തമിഴ്നാട്ടിലെ യു.പി.എയിലെ 13 പാര്‍ട്ടികളും ഒന്നിച്ചു പൊതുവേദിയിലെത്തുന്നത്.