മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി: ആരോഗ്യമന്ത്രി സ്ഥാനത്ത് ശൈലജയ്ക്ക് പകരം വീണ ജോർജ്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് പകരം വീണ ജോർജ് ആരോഗ്യമന്ത്രിയാകും.

മറ്റ് വകുപ്പുകളിലെ മന്ത്രിമാര്‍ ഇങ്ങനെ: എന്‍. ബാലഗോപാലിന് ധനവകുപ്പ്, വീണാ ജോര്‍ജിന് ആരോഗ്യംപി.രാജീവ് (വ്യവസായം), ആര്‍.ബിന്ദു (ഉന്നതവിദ്യാഭ്യാസം) എം.വി.ഗോവിന്ദന്‍ (തദ്ദേശവകുപ്പ്). വി.എന്‍.വാസവന്‍ (എക്സൈസ്)‌കെ.കൃഷ്ണന്‍കുട്ടി (വൈദ്യുതി), അഹമ്മദ് ദേവര്‍കോവില്‍ (തുറമുഖം,മ്യൂസിയം), സജി ചെറിയാന്‍ (ഫിഷറീസ്, സാംസ്കാരികം), പി.എ.മുഹമ്മദ് റിയാസ് (ടൂറിസം)വി.ശിവന്‍കുട്ടി (വിദ്യാഭ്യാസം), വി.അബ്ദുറഹ്മാന്‍ (ന്യൂനപക്ഷക്ഷേമം,പ്രവാസികാര്യം )കെ.രാധാകൃഷ്ണന്‍ (ദേവസ്വം, പിന്നാക്കക്ഷേമം), ആന്റണി രാജു (ഗതാഗതം) എന്നിങ്ങനെയാണ് വകുപ്പ് വിഭജനം.

LEAVE A REPLY

Please enter your comment!
Please enter your name here