കണ്ണൂര്‍: ആകാശ് തില്ലങ്കേരിക്ക് വാഹന അപകടത്തില്‍ പരുക്ക്. ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍ കൂത്തുപറമ്പ് നീര്‍വേലിയില്‍ വെച്ചാണ് അപകടത്തിലായത്. കൂടെയുണ്ടായിരുന്ന മുഴക്കുന്ന് സ്വദേശികളായ അശ്വിന്‍, അഖില്‍ എന്നിവരുടെ പരുക്ക് ഗുരുതരമാണ്. നാലു പേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ അടുക്കിവച്ചിരുന്ന സിമന്‍റു കട്ടകളില്‍ ഇടിക്കുകയായിരുന്നു. ആകാശ് തില്ലങ്കേരിയെ കൂടാതെ മുഴക്കുന്ന് സ്വദേശികളായ അശ്വിന്‍, അഖില്‍, ഷിബിന്‍ എന്നിവരും വാഹനത്തിലുണ്ടായിരുന്നു.
കൂത്തുപറമ്പ് ഭാഗത്തുനിന്നും മുഴക്കുന്നിലേക്ക് പോവുകയായിരുന്നു.
അപകടത്തില്‍ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്. ഇവര്‍ക്കൊപ്പം മറ്റൊരു വാഹനം കൂടി ഉണ്ടായിരുന്നതായും സംശയിക്കുന്നുണ്ട്.