തിരുവനന്തപുരം പ്രസ് ക്ലബിനെ രാധാകൃഷ്ണന്‍ തന്നെ നയിക്കും; ജനയുഗത്തിലെ രാജേഷ് രാജേന്ദ്രന്‍ സെക്രട്ടറി

0
580

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് തിരഞ്ഞെടുപ്പിൽ എം. രാധാകൃഷ്ണന്‍ പാനലിനു വന്‍ വിജയം. സുരേഷ് വെള്ളിമംഗലത്തെയാണ് രാധാകൃഷ്ണന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്. സെക്രട്ടറിയായി
ജനയുഗത്തിലെ രാജേഷ് രാജേന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു.

രാധാകൃഷ്ണന് 308 വോട്ടു കിട്ടിയപ്പോള്‍ വെള്ളിമംഗലത്തിന് 206 വോട്ടേ നേടാന്‍ കഴിഞ്ഞുള്ളു. പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ് സുരേഷ് വെള്ളിമംഗലം.

നിലവിൽ പ്രസ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു രാധാകൃഷ്ണൻ. തെരഞ്ഞെടുപ്പിൽ എം രാധാകൃഷ്ണന്റെ പാനലാണ് വിജയം നേടിയത്. സെക്രട്ടറി സ്ഥാനത്തേക്ക് ന്യൂസ് 18 ചാനലിലെ ലല്ലുവിനെയാണ് രാജേഷ്‌ പരാജയപ്പെടുത്തിയത്.

ലക്ഷ്മി മോഹനാണ്(മലയാളി വാർത്ത) വൈസ് പ്രസിഡന്റ്. കേരള കൗമുദിയിലെ അൻസാർ എസ് രാജിനെയാണ് ലക്ഷ്മി തോൽപ്പിച്ചത്. മാനേജിങ് കമ്മറ്റിയിലെ ആറു സ്ഥാനങ്ങളിൽ അഞ്ചിലും രാധാകൃഷ്ണന്‍ പക്ഷത്തിനാണ് വിജയം. അജി ബുധനൂർ(ജന്മഭൂമി), ടിബി ലാൽ(മനോരമ), മുസാഫർ എവി, രാമചന്ദ്രൻ നായർ(മനോജ്), സജിത്ത് വഴയില എന്നിവർ രാധാകൃഷ്ണൻ പക്ഷത്ത് നിന്ന് ജയിച്ചു. ലല്ലു പക്ഷത്ത് നിന്ന് സിറാജിലെ ടി ശിവജി കുമാറും ജയിച്ചു. വെൽഫയർ കമ്മറ്റിയിലേക്ക് റസാഖ് കളത്തിങ്ങൽ നേരത്തെ എതിരില്ലാതെ ജയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here